ADVERTISEMENT

ലണ്ടൻ ∙ ക്രോഡിയോൺ മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഉത്സവ നിശ സമ്മാനിച്ച് ഒഐസിസി സറൈ റീജിയന്റെ ക്രിസ്മസ്–പുതുവത്സര ആഘോഷം. ക്യാൻസർ രോഗിയുടെ ചികിത്സക്കായി ഒഐസിസി സമാഹരിച്ച തുക കൈമാറുന്ന ചടങ്ങും മലയാളികൾക്ക് നിറഞ്ഞ അനുഭൂതിയായി. ക്രോയിഡോൺ സെന്റ് ജൂഡ് ചർച്ച്‌ ഹാളിലായിരുന്നു ആഘോഷങ്ങൾ.

അഷറഫ് അബ്‌ദുള്ളയുടെയും ജോർജ് ജേക്കപ്പിന്റെയും പ്രധാന നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഒഐസിസി സറൈ റീജിനൽ പ്രഡിഡന്റ് ‌വിൽസൻ ജോർജ് സ്വാഗത പ്രസംഗം നടത്തി. മുൻ മേയറും ഇപ്പോഴത്തെ കൗൺസിലറുമായ മഞ്ജു ഷാഹുൽ ഹമീദ്,  ഒഐസിസി സറൈ റീജിയന്റെ മാതൃകാ പരമായ പ്രവർത്തങ്ങളെ പ്രശംസിച്ചു. ഒഐസിസി സറൈയുടെ എല്ലാ പ്രവർത്തങ്ങൾക്കും തുടർന്നും പൂർണ്ണ പിന്തുണ നൽകുമെന്ന് മഞ്ജു ഷാഹുൽ ഹമീദ് തന്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു. നാഷനൽ ജനറൽ സെക്രട്ടറി ബേബികുട്ടി ജോർജ് ക്രിസ്‌മസ്‌ പുതുവത്സര സന്ദേശം നൽകി.

oicc-surrey-2

നാട്ടിലുള്ള ക്യാൻസർ രോഗിക്ക് ചികിത്സയ്ക്കായി സമാഹരിച്ച തുക ബേബികുട്ടി ജോർജ് പ്രമുഖ ചാരിറ്റി പ്രവർത്തകനായ ടോണിക്ക് കൈമാറി. ഗാനമേള, മിമിക്രി, ക്രിസ്മസ് കരോൾ, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക്ക് ഡാൻസ്, ഡിജെ എന്നിവയെല്ലാം ഉൾപ്പെടുന്ന വൈവിധ്യമാർന്ന നിരവധി കലാ പരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു ക്രിസ്മസ് രാവ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com