'ബിബ്ലിയ 23' മാർത്തോമാ എവർ റോളിങ്ങ് ട്രോഫി മൂന്നാം തവണയും സോർഡ്സ് കുർബാന സെന്ററിന്

biblia
SHARE

ഡബ്ലിൻ ∙ ഡബ്ലിൻ സിറോ മലബാർ സഭയുടെ ബൈബിൾ ക്വിസിന്റെ ഗ്രാൻഡ് ഫിനാലെ - ബിബ്ലിയ 23  ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടോറിയസ്  ദേവാലയത്തിൽ വച്ച് നടന്നു. പതിനൊന്ന് കുർബാന സെൻ്ററുകളിൽ നിന്നുള്ള ടീമുകൾ വാശിയോടെ പങ്കെടുത്ത മത്സരത്തിൽ   സോർഡ്സ്   കുർബാന സെന്റൻ പ്രഥമ മാർത്തോമാ എവർ റോളിങ്ങ് ട്രോഫിയും സ്പൈസ് ബസാർ ഡബ്ലിൻ നൽകിയ 500 യൂറോ കാഷ് അവാർഡും സ്വന്തമാക്കി. തുടർച്ചയായി മൂന്നാം തവണയാണ് ടീം സോർഡ്സ് ചാപ്യംൻമാരാകുന്നത്. ലൂക്കൻ കുർബാന സെന്റർ രണ്ടാം സ്ഥാനം കരസ്ഥമാക്കി സെൻ്റ്  പോൾ എവർ റോളിങ്ങ് ട്രോഫിയും  350 യൂറോ കാഷ് അവാർഡും നേടി. 

മൂന്നാം സ്ഥാനക്കാർക്കുള്ള സെൻ്റ് പാട്രിക് എവർ റോളിങ്ങ് ട്രോഫിയും 250 യൂറോയുടെ കാഷ് അവാർഡും താലാ കുർബാന സെൻ്റർ കരസ്ഥമാക്കി. ഒപ്പത്തിനൊപ്പം മത്സരിച്ച നാവൻ ടീം നാലാം സ്ഥാനം നേടി. സ്പൈസ് ബസാർ ഏഷ്യൻ സൂപ്പർ മാർക്കറ്റാണ്  ക്യാഷ് പ്രൈസുകൾ  സ്പോൺസർ ചെയ്തത്. 

ഒന്നാം സ്ഥനം നേടിയ  സോർഡ്സ് കുർബാന സെന്ററിന്റെ ടീം അംഗങ്ങൾ - അഗസ്റ്റസ് ബനഡിറ്റ്, കെവിൻ ഡയസ്,  ജോഹൻ ജോബി, ജെസ്ന ജോബി, സ്മിത ഷിന്റോ.

രണ്ടാം സ്ഥനം നേടിയ  ലൂക്കൻ കുർബാന സെന്ററിന്റെ  ടീം അംഗങ്ങൾ -  ഇവ എൽസ സുമോദ്, ജെറാൾഡ് മാർട്ടിൻ മേനാച്ചേരി, അന്ന ജോബിൻ, ലിയോ ജോർജ്ജ് ബിജു, നിസി മാർട്ടിൻ.

 മുന്നാം സ്ഥനം നേടിയ  താലാ കുർബാന സെന്ററിന്റെ  ടീം - ആരവ് അനീഷ്, സമുവൽ സുരേഷ്, ഐറിൻ സോണി, അലീന റ്റോജോ, മരീന വിൽസൺ

 വി. കുർബാനയോടെ ആരംഭിച്ച പരിപാടികൾ   ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ക്വിസ് മാസ്റ്ററായ  സിറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ ജനറൽ കോഓർഡിനേറ്റർ റവ. ഡോ. ക്ലെമൻ്റ് പാടത്തിപ്പറമ്പിൽ പരിപാടി നിയന്ത്രിച്ചു. കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട്, ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ  കാറ്റിക്കിസം  കോഓർഡിനേറ്റർ ജോസ് ചാക്കോ, സോണൽ സെക്രട്ടറി ബിനുജിത്ത് സെബാസ്റ്റ്യൻ, സോണൽ ട്രസ്റ്റി ബിനോയ് ജോസ്, ജോബി ജോൺ എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത ടീമുകൾക്ക്  പിന്തുണയും പ്രോത്സാഹനവുമായി അയർലണ്ടിന്റെ  വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ഗ്ലാസ്നേവിൽ വികാരി ഫാ. ഫ്രാങ്ക് റിബൈൺ  സമ്മാനങ്ങൾ വിതരണം ചെയ്തു. 

 ബൈബിളിനെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസസമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഡബ്ലിൻ സിറോ മലബാർ സഭയുടെ മതബോധന വിഭാഗം വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബൈബിൾ ക്വിസ് മത്സരങ്ങളിൽ ഈ വർഷം പതിനൊന്ന് കുർബാന സെന്ററുകളിൽ നിന്നായി 600 ൽ ഏറെ വിശ്വാസികൾ പങ്കെടുത്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS