ജര്‍മനിയുടെയും അമേരിക്കയുടെയും യുദ്ധ ടാങ്കുകള്‍ യുക്രൈനിലേക്ക്

german-tank
SHARE

ബര്‍ലിന്‍ ∙ റഷ്യ കൈവശപ്പെടുത്തിയ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനായി അത്യാധുനിക ടാങ്കുകള്‍ വേണമെന്ന യുക്രെയ്ന്റെ ആവശ്യം ജര്‍മനിയും അമേരിക്കയും അംഗീകരിച്ചു. ജര്‍മനിയുടെ ലെയോപാഡ് 2, അമേരിക്കയുടെ അബ്രാംസ് എം1 ടാങ്കുകളാണ് യുക്രെയ്ന് നൽകുക. ലെയോപാഡ് രണ്ട് 14  എണ്ണവും അബ്രാംസ് എം ഒന്ന് 31 എണ്ണവുമാണ് നല്‍കുന്നത്.

ഏറെ വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് ജർമനിയുടെ ലെയോപാഡ് 2 സീരിസിലുള്ള അത്യാധുനിക ടാങ്കുകള്‍ യുക്രെയ്നിലേക്ക് അയക്കുന്ന നടപടിക്ക് ജര്‍മനിയിലെ ഷോള്‍സ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. നാറ്റോ സഖ്യ കക്ഷികള്‍ക്കിടയില്‍ മണിക്കൂറുകകള്‍ നീണ്ട ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം എടുത്തത്.

ജർമന്‍ നിർമിത പ്രധാന യുദ്ധ ടാങ്കാണ് ലെയോപാഡ് 2. ക്രൗസ് മാഫായി വാഗ്മാന്‍ കമ്പിയാണ് ടാങ്കിന്റെ നിർമാതാക്കള്‍. ജനിയിലെ മ്യുന്‍സ്റററില്‍ നിർമിക്കുന്ന ഏറ്റവും പുതിയ ലെയോപാഡ് 2 ടാങ്കിന് 60 ടണ്‍ ഭാരമുണ്ട്, 5,000 മീറ്റര്‍ ഷൂട്ട് ചെയ്യാന്‍ കഴിയും, മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയുണ്ട്. ഒരു റഷ്യന്‍ ടാങ്കും ഈ മൂല്യങ്ങള്‍ കൈവരിക്കുന്നില്ല. ഇുകൂടാതെ നേരത്തേ ബ്രിട്ടന്‍ നല്‍കിയ ചലഞ്ചറുമാണ് ഇനി യുക്രെയ്ൻ പട്ടാളക്കാരുടെ പോരാട്ട വീര്യം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS