ADVERTISEMENT

ബര്‍ലിന്‍∙ ജര്‍മനിയിലെ കീലിനും ഹാംബുര്‍ഗിനും ഇടയില്‍ ബ്രോക്സ്ററഡിലെ ഒരു പ്രാദേശിക ട്രെയിനില്‍ ഉണ്ടായ കത്തി ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. കീലില്‍ നിന്ന് ഹാംബര്‍ഗിലേക്കുള്ള റീജിയണല്‍ ട്രെയിന്‍ ആര്‍ഇ 7 ല്‍ ബ്രോക്സ്റെറഡിലെ സ്റ്റേഷനില്‍ ബുധനാഴ്ച ആണു കത്തി ആക്രമണം ഉണ്ടായത്. ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 16 വയസുള്ള കൗമാരക്കാരിയും 19  കാരൻ യുവാവുമാണ് മരിച്ചത്. മറ്റൊരാള്‍ നിലവില്‍ ഗുരുതരാവസ്ഥയിലാണ്.

 

കീലില്‍ നിന്നു ഹാംബുര്‍ഗിലേക്കുള്ള "റീജിയണല്‍ എക്സ്പ്രസിലാണു സംഭവം. ട്രെയിന്‍ സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ തന്നെ അക്രമി ആക്രമണം തുടങ്ങിയിരുന്നു. ട്രെയിനില്‍ പരിഭ്രാന്തി ഉണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

 

അക്രമി സിറിയക്കാരനാണെന്നാണു പൊലീസ് പറയുന്ന വിവരം. വിവരങ്ങള്‍ അനുസരിച്ച്, 33 കാരനായ പ്രതി അക്രമപരവും ലൈംഗികവുമായ കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധനാണ്. ആറ് ദിവസം മുമ്പും കസ്റ്റഡിയിലായിരുന്നു.

 

സംഭവം നടന്നയുടനെ, ബ്രോക്സ്റെറഡിലെ റെയില്‍വേ സ്റേറഷനില്‍ പൊലീസ് എത്തുന്നതുവരെ മറ്റു യാത്രക്കാര്‍ പ്രതിയെ തട​ഞ്ഞു വച്ചിരുന്നതുകൊണ്ടു പൊലീസെത്തിയ ഉടനെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞു. കുറ്റവാളിയുടെ പക്കലുണ്ടായിരുന്ന താല്‍കാലിക താമസാനുമതിയില്‍ നിന്നാണു പ്രതിയുടെ വിവരങ്ങള്‍. ഇയാളെ തുടര്‍ന്ന് ചോദ്യം ചെയ്യും.  കൂടാതെ സാക്ഷികളെയും വന്‍തോതില്‍ ചോദ്യം ചെയ്യുന്നുണ്ട്. 

പ്രാദേശിക സമയം ഉച്ചകഴിഞ്ഞാണ് സംഭവം. ഷ്ളേസ്വിഗ് ഹോള്‍സൈ്ററന്‍ ആഭ്യന്തര മന്ത്രി സബിന്‍ സട്ടര്‍ലിന്‍ സംഭവം സ്ഥിരീകരിച്ചു. സ്റ്റേഷനില്‍ പൊലീസിന്റെ വലിയ തോതിലുള്ള പ്രവര്‍ത്തനം ആരംഭിച്ചതിനാല്‍, ഹാംബുര്‍ഗിനും കീലിനും ഇടയില്‍ ദീര്‍ഘദൂര ട്രെയിന്‍ റദ്ദാക്കി.

English Summary : Two killed, several injured in knife attack inside Kiel-bound train, suspect held

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com