ADVERTISEMENT

ബര്‍ലിന്‍ ∙ ഒരുകാലത്ത് പണിമുടക്കോ സമരമോ, ഇല്ലാതിരുന്ന ജര്‍മനിയില്‍ കഴിഞ്ഞ കുറെക്കാലമായി സമരങ്ങളുടെ കാലമാണ്. എന്തുകൊണ്ടാണ് ജർമനിയില്‍ പൊതുമേഖലയില്‍ സമരങ്ങള്‍ ഉണ്ടാവുന്നതെന്നു ചോദിച്ചാല്‍ രാജ്യത്തെ പല മേഖലകളിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ ലഭിക്കുന്ന ശമ്പളം കുറവാണ്.

Also read : ബ്രിട്ടനിൽ പോസ്റ്റ് സ്റ്റഡി വർക്ക് വീസ 6 മാസമാക്കുമെന്ന് റിപ്പോർട്ട്; മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾ ആശങ്കയിൽ

അതുകൊണ്ടുതന്നെയാണ് ജർമനിയിലെ സെക്ടര്‍ യൂണിയന്‍ വെര്‍ഡിയും സിവില്‍ സര്‍വീസ് യൂണിയന്‍ ഡിബിബിയും പൊതുമേഖലാ തൊഴിലാളികള്‍ക്ക് 10.5 ശതമാനം ശമ്പള വര്‍ദ്ധനവ് വേണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. വെര്‍ഡിയും ഡിബിബിയും 10.5 ശതമാനം കൂടുതല്‍ വരുമാനം ആവശ്യപ്പെടുന്നു, ഒപ്പം പ്രതിമാസം 500 യൂറോ കൂടുതലും. 

പണിമുടക്കിന് മുന്നോടിയായുള്ള ആദ്യ റൗണ്ട് ചര്‍ച്ചകള്‍ അവസാനിക്കുന്ന ജനുവരി 25 മുതല്‍ സമരം നടത്തുമെന്ന് വെര്‍ഡി യൂണിയന്‍ അറിയിച്ചിരുന്നു. ഫെബ്രുവരി 22 നും 23 നും മാര്‍ച്ച് 27 മുതല്‍ 29 വരെയും അടുത്ത രണ്ട് റൗണ്ട് ചര്‍ച്ചകള്‍ക്കുള്ള തീയതികള്‍ ഇതിനകം നിശ്ചയിച്ചിരി‌ക്കുകയാണ്. ഫെബ്രുവരിയില്‍ നടക്കുന്ന രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്ക് മുമ്പ് ഒരു കരാറിലെത്താന്‍ അനുവദിക്കുന്ന വേതന ഓഫര്‍ അവതരിപ്പിക്കാന്‍ ഫെഡറല്‍, ലോക്കല്‍ ഗവണ്‍മെന്റിനോട് യൂണിയന്‍ അഭ്യർഥിച്ചു.

അതിനാല്‍ ചര്‍ച്ചകളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി ഫെബ്രുവരിയില്‍ മുന്നറിയിപ്പ് പണിമുടക്ക് നടക്കാന്‍ സാധ്യതയുണ്ട്, എന്നാല്‍ അത്തരം പണിമുടക്കുകള്‍ എത്രത്തോളം നീണ്ടുനില്‍ക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.എന്തായാലും ജര്‍മനിയില്‍ ഭാവിയില്‍ കൂടുതല്‍ പണിമുടക്കുകള്‍ ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്.

ജര്‍മനിയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ വേര്‍ഡി പ്രഖ്യാപിച്ച പണിമുടക്ക് മൂലം ബര്‍ലിന്‍ വിമാനത്താവളത്തിലെ എല്ലാ പാസഞ്ചര്‍ വിമാന സര്‍വീസുകളും  റദ്ദാക്കി. ഏകദേശം 35,000 യാത്രക്കാരെ ഇതു ബാധിച്ചു. ഒരു ദിവസത്തെ സൂചനാ പണിമുടക്കാണ് നടത്തിയത്.

ഡ്യൂസല്‍ഡോര്‍ഫ് എയര്‍പോര്‍ട്ടിലെ ഗ്രൗണ്ട് സ്റ്റാഫ് പണിമുടക്ക് മൂലം  വ്യാപകമായ വിമാന സര്‍വീസ് റദ്ദാക്കലിനും കാലതാമസത്തിനും ഇടയാക്കി. ഗ്രൗണ്ട് ആന്‍ഡ് ചെക്ക്-ഇന്‍ സ്റ്റാഫ് വിഭാഗമാണ് വെള്ളിയാഴ്ച ജർമനിയിലെ മൂന്നാമത്തെ വലിയ വിമാനത്താവളത്താവളമായ ഡ്യൂസല്‍ഡോര്‍ഫില്‍ ഒരു ദിവസത്തെ സൂചന പണിമുടക്ക് നടത്തിയത്. തൊഴിലാളി സംഘടനയായ വേര്‍ഡിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. 

 

English Summary : Germany to see widespread strikes demanding pay rise in public sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com