ADVERTISEMENT

ലണ്ടൻ ∙ ചാൾസ് രാജാവിന്റെ മുൻ ഭാര്യയായിരുന്ന ഡ​യാ​ന രാ​ജ​കു​മാ​രി​യു​ടെ ഗൗ​ൺ 6,04,800 ഡോ​ള​റി​ന് (ഏ​ക​ദേ​ശം 4.93 കോ​ടി രൂ​പ) ലേലം ചെയ്തു. 1997 ൽ ​വാ​നി​റ്റി ഫെ​യ​ർ ഫോ​ട്ടോ​ഷൂ​ട്ടി​ൽ ഡ​യാ​ന ധ​രി​ച്ച പ​ർ​പ്പി​ൾ വെ​ൽ​വെ​റ്റ് ഗൗ​ൺ ആ​ണ് റെക്കോർഡ് തുകയ്ക്ക് ലേലത്തിൽ പോയത്. ന്യൂ​യോ​ർ​ക്ക് ആ​സ്ഥാ​ന​മാ​യ ലേല സ്ഥാപനം  80,000 മു​ത​ൽ 1,20,000 ഡോ​ള​ർ വ​രെ​യാ​ണ് മ​തി​പ്പു​വി​ല ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്.

Also read: യുകെ മലയാളിയും കായിക താരവുമായ പി. കെ. സ്റ്റീഫൻ നാട്ടിൽ അന്തരിച്ചു

എന്നാൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ലേ​ല​ത്തി​ൽ പ്ര​തീ​ക്ഷി​ച്ച​തി​ന്റെ അ​ഞ്ചി​ര​ട്ടി തുകയാണ് ല​ഭി​ച്ചത്. ബ്രി​ട്ടി​ഷ് ഡി​സൈ​ന​ർ വി​ക്ട​ർ എ​ഡെ​ൽ​സ്റ്റി​നാ​ണ് വസ്ത്രം രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. ഡയാ​ന​യു​ടെ വ​സ്ത്ര​ങ്ങ​ൾ മു​മ്പും വ​ൻ​തു​ക​യ്ക്ക് ലേലത്തിൽ വി​റ്റു​പോ​യി​ട്ടു​ണ്ട്. അ​തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന തു​ക ഇ​ത്ത​വ​ണ​ത്തേ​താ​ണ്. 2019ൽ ​അ​വ​രു​ടെ ക​റു​ത്ത ഗൗ​ൺ 3,47,000 ഡോ​ള​റി​ന് ലേ​ലം​ ചെ​യ്തി​രു​ന്നു. 1997 ലാ​ണ് ഡ​യാ​ന​യു​ടെ വ​സ്ത്ര​ങ്ങ​ൾ ലേ​ലം​ചെ​യ്യാ​ൻ ആ​രം​ഭി​ച്ച​ത്. ആ​ദ്യ ലേ​ല​ത്തി​ൽ 24,150 ഡോ​ള​ർ ല​ഭി​ച്ചു.

 

 

എയ്ഡ്‌സ്, കാൻസർ രോഗികളുടെ ചികിത്സയ്ക്കും മറ്റുമായി ഡയാനയുടെ 79 ഗൗ​ണു​ക​ൾ ലേ​ല​ത്തി​ൽ വി​റ്റ് 30 ല​ക്ഷം ഡോ​ള​റാ​ണ് സ​മാ​ഹ​രി​ച്ചിട്ടുള്ളത്. 1997 ഓ​ഗ​സ്റ്റ് 31ന് ​ഫ്രാ​ൻ​സി​ലെ പാ​രി​സി​ൽ വച്ച് കാ​റ​പ​ക​ട​ത്തി​ലാണ് ഡ​യാ​ന മ​രി​ച്ചത്. ബ്രിട്ടിഷ് രാജകുടുംബാംഗങ്ങളിൽ യുകെ ജനതയ്ക്ക് ഏറെ പ്രീയപ്പെട്ടവളായിരുന്നു ഡയാന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com