ADVERTISEMENT

വിയന്ന∙ ഓസ്ട്രിയയിലെ സിറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 12ന് ആഘോഷിക്കും. 22-ാം ജില്ലയിലുള്ള എസ്‌ലിംങ് ദേവാലയത്തില്‍ അന്നേദിവസം 4.30ന് വി. കുര്‍ബാനയും തുടര്‍ന്നു ലദീഞ്ഞും ഉണ്ടായിരിക്കും.

 

തിരുനാള്‍ ആഘോഷത്തോട് അനുബന്ധിച്ചു നാട്ടിൽ നിന്ന് എത്തിച്ച വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം വണങ്ങുന്നതിനുള്ള അവസരവും ഉണ്ടാകും. പ്രവാസി രണ്ടാം തലമുറയ്ക്ക് വിശുദ്ധ സെബസ്ത്യാനോസിനെ കൂടുതല്‍ പരിചയപ്പെടുത്തുന്നതിനും മലയാളികളുടെ വേറിട്ട തിരുനാള്‍ ഏവര്‍ക്കും അനുഗ്രഹമാക്കാനുമാണ് നാട്ടില്‍ നിന്ന് അമ്പും മുടിയും ചാര്‍ത്തിയ പുണ്യവാളന്റെ തിരുസ്വരൂപം എത്തിക്കുന്നതും അള്‍ത്താരയില്‍ പ്രതിഷ്ഠിക്കുന്നതുമെന്നു തിരുനാള്‍ കമ്മിറ്റി അറിയിച്ചു.

 

ആഘോഷത്തില്‍ പങ്കു ചേരാന്‍ സിറോ മലബാര്‍ സഭയുടെ ചാപ്ലയിന്മാരായ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി സിഎസ്റ്റി, ഫാ. വില്‍സണ്‍ മേച്ചേരില്‍ എംസിബിഎസ് എന്നിവര്‍ വിശ്വാസികളെ ക്ഷണിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com