ADVERTISEMENT

ലണ്ടൻ∙യുകെയിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികള്‍ക്കായി രൂപീകരിച്ചിരിക്കുന്ന ക്‌നാനായ കത്തോലിക്കാ മിഷനുകളുടെ നേതൃത്വത്തിലുള്ള പ്രഥമ ക്‌നാനായ കുടുംബസംഗമത്തിന് മാഞ്ചസ്റ്റര്‍ Audacious Church (Trinity Way, Manchester, M3 7BD) വേദിയാകും. യുകെയിലേക്കു കുടിയേറിയ ക്‌നാനായ കത്തോലിക്കാ വിശ്വാസികള്‍ക്കുവേണ്ടി മാത്രമായി ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാര്‍ രൂപതയില്‍ ക്‌നാനായ മിഷനുകള്‍ സ്ഥാപിതമായതു മുതല്‍ വിശ്വാസികളുടെ ആഗ്രഹമായിരുന്ന ഒരു 'വിശ്വാസ സംഗമത്തിനാണ്' 2023 ഏപ്രില്‍ 29 സാക്ഷ്യം വഹിക്കുന്നത്. 

manchester-audacious-church

 

യുകെ ക്‌നാനായ കത്തോലിക്കാ മിഷനുകളിലെ മുഴുവന്‍ വൈദികരും, കൈക്കാരന്മാരും, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും, വേദപാഠ പ്രധാനാദ്ധ്യാപകരും അടങ്ങുന്ന നാഷണല്‍ കൗണ്‍സിലാണ് ഈ ഒരു ആശയം നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് ക്‌നാനായ വികാരി ജനറാല്‍ ബഹു. സജി മലയില്‍പുത്തന്‍പുരയില്‍ അച്ചന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ ഇതിനായി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. എല്ലാ ക്‌നാനായ മിഷനുകളുടെയും പ്രതിനിധികള്‍ അടങ്ങുന്ന കമ്മിറ്റിയാണ് ഈ കുടുംബ സംഗമത്തിന് ഉചിതമായ സ്ഥലം മാഞ്ചസ്റ്ററില്‍ കണ്ടെത്തിയത്. 1. Liturgy & Intercession Prayer, 2. Publicity & Media 3. Choir 4. Programme 5. Stage, Light & Sound 6. Decoration & Seat Arrangements 7. Registration & Finance 8. Venue & Facility 9. Reception & Guest Mannagement 10. Food 11. Health & Safety  തുടങ്ങി പതിനൊന്ന് കമ്മറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുന്നത്.

 

യുകെയിലെ ഈ പ്രഥമ ക്‌നാനായ കുടുംബ സംഗമത്തിന് ഏറ്റവും ഉചിതമായ പേരാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ക്‌നാനായ പാട്ടുകളില്‍ ദൈവാനുഗ്രഹത്തെ സൂചിപ്പിച്ചുകൊണ്ട്‌ ഉയോഗിക്കുന്ന പദമായ ' *വാഴ്‌വ്* ' എന്ന പേരാണ് ഈ സംഗമത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ക്‌നാനായ പൈതൃകത്തില്‍ നിലനില്‍ക്കുകയും ദൈവവിശ്വാസത്തില്‍ വേരുപാകുകയും ചെയ്ത ക്‌നാനായ സമുദായ കൂടിവരവിന് ഏറ്റവും അനുയോജ്യമായ പേരാണു നല്‍കപ്പെട്ടിരിക്കുന്നത്. അനുഗ്രഹം (The Blessing ) എന്നാണ് 'വാഴ്‌വ്' എന്ന പദത്തിന്റെ അർഥം. കാരണവന്മാരുടെ വാഴ്‌വ്, പരി.കുര്‍ബാനയുടെ വാഴ്‌വ്, വാഴുപ്പാട്ട് തുടങ്ങി ക്‌നാനായക്കാര്‍ക്ക് ചിരപരിചിതമായ പേരാണിത്. 

 

'ഹിന്ദുവില്‍ പോയാലും ബന്ധങ്ങള്‍ വേര്‍പെടാതോര്‍ക്കണമെപ്പോഴും' എന്ന പൂര്‍വ്വികരുടെ നിര്‍ദ്ദേശം സ്വീകരിച്ച് എ.ഡി 345 ല്‍ മാല്യംകരയില്‍ (കേരളത്തില്‍) കുടിയേറിയ ക്‌നാനായക്കാര്‍ ഇന്നും ദേശാന്തരങ്ങള്‍ കടന്ന് എവിടെ ചെന്നാലും തങ്ങളുടെ തനിമയും വിശ്വാസവും കാത്ത് പാലിക്കുന്നതില്‍ ഉത്സുകരാണ്. തനിമയില്‍ ഒരുമയില്‍ വിശ്വാസനിറവില്‍ നിലനില്‍ക്കുന്ന കൂട്ടായ്മയാണ് ഇതര സമുദായങ്ങളില്‍ നിന്നും ക്‌നാനായക്കാരെ വ്യത്യസ്തരാക്കുന്നത്. അതുപോലെ ഏത് രാജ്യങ്ങളിലേയ്ക്കു കുടിയേറുമ്പോഴും കോട്ടയം അതിരൂപതയോടും രൂപതാദ്ധ്യക്ഷനോടുമുള്ള ആദരവും സ്‌നേഹവും ഹൃദയത്തില്‍ പേറുന്നവരാണു ക്‌നാനായക്കാര്‍. 

 

ഈ തനിമയും പാരമ്പര്യവും വിശ്വാസവും യുകെയുടെ മണ്ണില്‍ ഏറ്റുപറയുന്ന ക്‌നാനായ കുടുംബ സംഗമം- വാഴ്‌വ്- ആത്മീയ - അത്മായ നേതൃത്വം കൊണ്ടും സാന്നിദ്ധ്യം കൊണ്ടും സമ്പന്നമാകും. തങ്ങളുടെ ദൈവവിശ്വാസത്തിന്റെ ഭാഗമായുള്ള വി. കുര്‍ബാനയും ക്‌നാനായ ആചാരങ്ങളും പൈതൃകവും പേറുന്ന കലാപരിപാടികളും ഈ സംഗമത്തിനു മിഴിവേകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com