ADVERTISEMENT

സോമർസെറ്റ് ∙ ശമ്പള വർധന ആവശ്യപ്പെട്ട് യുകെയിൽ സ്കൂൾ അധ്യാപകർ കഴിഞ്ഞ ദിവസം നടത്തിയ പണിമുടക്കിൽ പതിനായിരക്കണക്കിന് അധ്യാപകർ പങ്കെടുത്തു. ശമ്പള വർധന ആവശ്യത്തിൽ ഗവണ്മെന്റും യൂണിയനുകളും തമ്മിലുള്ള ചർച്ചകൾ തീരുമാനമാകാതെ അവസാനിച്ചതിനെ തുടർന്നാണ് ഇംഗ്ലണ്ടിലെയും വെയിൽസിലെയും അധ്യാപകർ ഫെബ്രുവരി ഒന്ന് മുതൽ വിവിധ ദിവസങ്ങളിൽ രാജ്യവ്യാപകമായി പണിമുടക്ക് ആരംഭിച്ചത്. ഇംഗ്ലണ്ടിലെ പകുതിയിലധികം സ്‌കൂളുകളും കഴിഞ്ഞ ദിവസത്തെ അധ്യാപക പണിമുടക്കിൽ ഹാജർ നിയന്ത്രിക്കുകയോ അടച്ചിടുകയോ ചെയ്തതായി ഗവണ്മെന്റ് കണക്കുകൾ സൂചിപ്പിക്കുന്നു. ഇംഗ്ലണ്ടിൽ 43.9% സ്‌കൂളുകൾ പൂർണമായും തുറന്നു പ്രവർത്തിച്ചു. 42.8% സ്കൂളുകൾ തുറന്നെങ്കിലും ഹാജർ കുറവായിരുന്നു. 8.9% സ്കൂളുകളാണ്  പൂർണ്ണമായും അടച്ചത്. വെയിൽസിലും അധ്യാപകർ പണിമുടക്കിൽ ഏർപ്പെട്ടു.

Also read : സ്വന്തം വീട്ടിലെ വളർത്തു നായയുടെ കടിയേറ്റ് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം

ദശലക്ഷക്കണക്കിന് കുട്ടികളെ പഠനം നഷ്ടപ്പെടുത്താൻ നിർബന്ധിതരാക്കിയ സമരത്തെ പ്രധാനമന്ത്രി ഋഷി സുനക് അപലപിച്ചു. രാജ്യത്തെ കുട്ടികളുടെ വിദ്യാഭ്യാസം വിലപ്പെട്ടതാണെന്നും അവർ സ്‌കൂളിൽ പഠിക്കാൻ അർഹരാണെന്നും സുനക് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പണിമുടക്കിൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് പ്രധാന അധ്യാപകർ ഗവണ്മെന്റിനും പൊതുജനത്തിനും അനുകൂലമായി പ്രവർത്തിച്ചതിന് നന്ദിയുണ്ടെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പറഞ്ഞു. അധ്യാപകരുടെ യൂണിയനുകളുമായുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ശമ്പളം, ജോലിഭാരം, റിക്രൂട്ട്‌മെന്റ് എന്നിവ സംബന്ധിച്ചുള്ള ചർച്ചകൾ തുടരുമെന്നും ഗില്ലിയൻ കീഗൻ കൂട്ടിച്ചേർത്തു.

 പ്രശ്നപരിഹാരം ഉണ്ടാകാത്ത പക്ഷം കൂടുതൽ പണിമുടക്കുകൾ ഉണ്ടാകുമെന്നും അധ്യാപകരുടെ സംഘടനയായ നാഷനൽ എജ്യുക്കേഷൻ യൂണിയന്റെ ജോയിന്റ് ജനറൽ സെക്രട്ടറിമാരായ ഡോ. മേരി ബൂസ്റ്റഡ്, കെവിൻ കോട്‌നി എന്നിവർ പറഞ്ഞു. ഇനി ഫെബ്രുവരി 14, മാര്‍ച്ച് 15, മാര്‍ച്ച് 16 തീയതികളിലും അധ്യാപകര്‍ പണിമുടക്കും. ചില മേഖലകളിലെ അധ്യപകര്‍ ഫെബ്രുവരി 28, മാര്‍ച്ച് 1, 2 തീയതികളിലും പണിമുടക്കുന്നുണ്ട്. ഫെബ്രുവരിയിലും മാര്‍ച്ചിലുമായി ഇനി ആറു ദിവസങ്ങളിലെ പണിമുടക്കുകളാണ് ശേഷിക്കുന്നത്. ബുധനാഴ്ച നടന്ന പണിമുടക്കിൽ യുകെയിലുടനീളം 3,00,000 അധ്യാപകർ പങ്കെടുത്തതായി യൂണിയനുകൾ അവകാശപ്പെട്ടു.

English Summary : Britain hit by biggest strike in more than a decade with schools shut and rail networks disrupted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com