ADVERTISEMENT

ബര്‍ലിന്‍ ∙ ജര്‍മനിയിൽ ബസ്, ട്രാം, ട്രെയിന്‍ യാത്രക്കാര്‍ ഇനി മാസ്ക് ധരിക്കേണ്ടതില്ല. എന്നാല്‍ കൊറോണ വൈറസ് അണുബാധ പടരാതിരിക്കാന്‍ മാസ്ക് സ്വമേധയാ ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രി കാള്‍ ലൗട്ടര്‍ബാഹ് ശുപാര്‍ശ ചെയ്യുന്നു.

Also read : വെള്ളം സൂക്ഷിച്ച് ഉപയോഗിക്കുക; യുകെയിൽ വാട്ടർ ചാർജ് ഏപ്രിൽ മുതൽ വർധിക്കും

ജര്‍മനിയില്‍ പൊതുഗതാഗതം ഉപയോഗിക്കുന്നവർക്ക് ഫെബ്രുവരി രണ്ടു മുതല്‍ മാസ്ക് ഇല്ലാതെ യാത്ര ചെയ്യാം. ദീര്‍ഘദൂര ട്രെയിനുകളിലും ബസുകളിലും നിര്‍ബന്ധമായും മാസ്ക് ധരിക്കുന്നത് ഏപ്രില്‍ വരെ നീണ്ടിയിരുന്നു. എന്നാല്‍ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് കണക്കിലെടുത്ത് നിയന്ത്രണം നീക്കാന്‍ ഫെഡറല്‍ കാബിനറ്റ് തീരുമാനിക്കുകയായിരുന്നു.

ദീര്‍ഘദൂരവും പ്രാദേശികവുമായ എല്ലാത്തരം പൊതുഗതാഗതങ്ങളിലെ  യാത്രകൾക്കും ഇനി മാസ്ക് ധരിക്കേണ്ടതില്ല. എന്നിരുന്നാലും, എന്‍ 95 മാസ്കുകള്‍ക്ക് തുല്യമായ എഫ്എഫ്പി 2 മാസ്കുകള്‍, ഏപ്രില്‍ 7 വരെ ആശുപത്രികള്‍, കെയര്‍ ഹോമുകള്‍ എന്നിവിടങ്ങളിൽ  ധരിക്കേണ്ടിവരും.

English Summary : Germany ends obligatory masks for public transit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com