യുകെയിൽ മലയാളി വിദ്യാർഥിനി പനിയെ തുടർന്ന് കുഴഞ്ഞു വീണു മരിച്ചു

Kayala-Jacob-uk
SHARE

ലൂട്ടൻ ∙ യുകെ മലയാളികൾക്ക് നൊമ്പരമായി ലൂട്ടനിൽ വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. ബെഡ്ഫോഡ് ഷെയറിലെ ലൂട്ടൻ ഡൺസ്റ്റബിൾ സെന്ററിൽ വിവിയൻ ജേക്കബിന്റെ മകൾ കയല ജേക്കബ് (16) ആണ് മരിച്ചത്. ബുധനാഴ്ച മുതൽ പനിയെ തുടർന്നുള്ള അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. പ്രാഥമിക ചികിത്സകൾ നൽകിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.

Also Read: വെള്ളം സൂക്ഷിച്ച് ഉപയോഗിക്കുക; യുകെയിൽ വാട്ടർ ചാർജ് ഏപ്രിൽ മുതൽ വർധിക്കും

കയലയുടെ മാതാപിതാക്കളും ഏകസഹോദരനും പനിയെ തുടർന്നുള്ള അസ്വസ്ഥതകളിൽ തുടരുകയാണ്. കയലയുടെ അസ്വസ്ഥത രൂക്ഷമായതിനെ തുടർന്ന് ആംബുലൻസ് സേവനം തേടിയെങ്കിലും ആംബുലൻസ് എത്തും മുൻപ് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ലൂട്ടനില്‍ താമസമാക്കിയ തൊടുപുഴ സ്വദേശികളാണ് കയലയുടെ മാതാപിതാക്കൾ. മാതാവ്: വൈഷ്ണവി. സഹോദരൻ: നൈതൻ. സംസ്കാരം പിന്നീട് യുകെയിൽ നടത്തും.

ജനുവരി 27 ന് ലൂട്ടനിൽ പത്തനംതിട്ട സ്വദേശിയും ലൂട്ടൻ കേരളൈറ്റ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് ജിജി മാത്യൂസ് (56) മരണപ്പെട്ടിരുന്നു. ജിജിയുടെ ആകസ്മിക മരണത്തിന്റെ നൊമ്പരം മാറും മുൻപാണ് ലൂട്ടൻ മലയാളികളെ ദുഃഖത്തിലാഴ്ത്തി കയല ജേക്കബിന്റെ മരണ വാർത്ത എത്തുന്നത്. മരണത്തെ തുടർന്നുള്ള തുടർനടപടികൾക്കും ക്രമീകരണങ്ങൾക്കുമായി ലൂട്ടൻ കേരളൈറ്റ് അസോസിയേഷൻ പ്രവർത്തകർ കുടുംബത്തോടൊപ്പം ഉണ്ട്‌.

English Summary: Kerala student Kyla Jacob died in UK

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS