ADVERTISEMENT

ബര്‍ലിന്‍ ∙ ജര്‍മനിയിലെ തൊഴിലില്ലാത്തവരുടെ എണ്ണം ജനുവരിയില്‍ 2.616 ദശലക്ഷമായി ഉയര്‍ന്നതായി ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സി മേധാവി ആന്ത്രയ നാലെസ് വെളിപ്പെടുത്തി. ഡിസംബറിനേക്കാള്‍ 1,62,000 പേര്‍ക്കും 2022 ജനുവരിയിലേതിനേക്കാള്‍ 1,54,000 പേര്‍ക്കും തൊഴിലില്ലാതായി. ന്യൂറംബര്‍ഗിലെ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തൊഴിലില്ലായ്മ നിരക്ക് 0.3 പോയിന്റ് ഉയര്‍ന്ന് 5.7 ശതമാനത്തിലെത്തി.

 

ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങളുടെ ഫലങ്ങള്‍ ഇപ്പോഴും പ്രകടമാണ്. ജര്‍മ്മനിയില്‍ എല്ലായിടത്തും ജീവനക്കാരുടെ കുറവുണ്ട്. മറുവശത്ത്, ലക്ഷക്കണക്കിന് തൊഴിലില്ലാത്തവരുണ്ട് അവരില്‍ പലരും വര്‍ഷങ്ങളായി തൊഴിലില്ലാത്തവരാണ്.

 

അതേസമയം, വര്‍ഷത്തിന്റെ തുടക്കത്തില്‍ തൊഴിലാളികളുടെ ആവശ്യം ചെറുതായി കുറഞ്ഞു. എന്നാല്‍ മൊത്തത്തില്‍ ഉദ്യോഗസ്ഥരുടെ ആവശ്യം താരതമ്യേന ഉയര്‍ന്ന തലത്തില്‍ സ്ഥിരതയുള്ളതാണ്. 7,64,000 ജോലികള്‍ ഫെഡറല്‍ ഏജന്‍സിയില്‍ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 27,000 എണ്ണം കുറവാണ്. കാലാനുസൃതമായി നോക്കുമ്പോള്‍, ഏജന്‍സിക്ക് റിപ്പോര്‍ട്ട് ചെയ്ത ജോലികളുടെ എണ്ണം മുന്‍ മാസത്തെ അപേക്ഷിച്ച് 2,000 വർധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com