ADVERTISEMENT

ലണ്ടൻ ∙ യുകെ ഡോർസെറ്റിന് സമീപം ന്യൂ മിൽട്ടനിൽ കുടുംബസമേതം താമസിച്ചിരുന്ന അങ്കമാലി നടുവട്ടം മാഞ്ഞൂരാൻ വീട്ടിൽ പോളി മാഞ്ഞൂരാൻ (55) അന്തരിച്ചു. ബോൺമൗത്ത് റോയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരവേയാണ് വെള്ളിയാഴ്ച വൈകിട്ട് 4.45 ന് മരണമടഞ്ഞത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജനുവരി 26 നാണ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്.

യുകെയിലെ പഴയ തലമുറയിലെ ഇടതു പുരോഗമന പ്രസ്ഥാനങ്ങളുടെ നേതൃനിരയിൽ പ്രവർത്തിച്ചിട്ടുള്ള പോളി ഡോർസെറ്റ് മലയാളികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു. 2004 ലാണ് യുകെയിൽ എത്തിയത്. പോളി മാഞ്ഞൂരാന്റെ വിയോഗത്തിൽ കൈരളി യുകെ ദേശീയ കമ്മിറ്റി അനുശോചനം അറിയിച്ചു. ഭാര്യ: ഷീബ പോളി. മക്കൾ: ഗ്രേസ്, റോസ്, പോൾസൺ. സംസ്കാരം പിന്നീട്.

 

വാർത്ത: ബിജു കുളങ്ങര

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com