ADVERTISEMENT

ബർമിങ്ങാം ∙ ഫെബ്രുവരി മാസ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 11 ന് ബർമിങ്ങാം ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും. ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ജിനോ അരീക്കാട്ട് എംസിബിഎസ് മുഖ്യ കാർമ്മിനകനായി കൺവെൻഷനിൽ പങ്കെടുക്കും. പ്രമുഖ വചനപ്രഘോഷകയും ആത്മീയ രോഗശാന്തി വിടുതൽ ശുശ്രൂഷകയുമായ സി.ആന്‍മരിയ എസ്എച്ച് അഭിഷേകാഗ്നി മിനിസ്ട്രി യുകെയുടെ ആത്മീയ പിതാവ് ഫാ. ഷൈജു നടു വത്താനിയിലിനൊപ്പം കൺവെൻഷനിൽ ശുശ്രൂഷ നയിക്കും. 

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ, അഞ്ചു വയസ്സു മുതലുള്ള കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും. ശുശ്രൂഷകൾ രാവിലെ എട്ടിനു ആരംഭിച്ച് വൈകിട്ട് നാലിനു സമാപിക്കും. യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തകൻ ഡൊമിനിക് മക് ഡെർമോട്ട് കൺവെൻഷനിൽ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക്: ഷാജി ജോർജ് 07878 149670, ജോൺസൺ ‭+44 7506 810177, അനീഷ് ‭07760 254700‬, ബിജുമോൻ മാത്യു ‭07515 368239‬.

വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയാൻ: ജോസ് കുര്യാക്കോസ് 07414 747573, ബിജുമോൻ മാത്യു 07515 368239

വിലാസം: Bethel Convention Centre, Kelvin Way, West Bromwich, Birmingham, B707JW.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com