ADVERTISEMENT

ലണ്ടൻ∙യുകെയിലെ മലയാളി  വിദ്യാർഥികളെ ലക്ഷ്യമിട്ട് കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിയുമായി  യുക്മ യൂത്ത്. വിവിധ മേഖലകളിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണു കരിയർ ഗൈഡൻസ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഇതു വഴി ഭാവി തലമുറയെ മികച്ച ജോലി മേഖലകളിൽ എത്തിക്കുന്നതിനാണു യുക്മ യൂത്ത് ഉദ്ദേശിക്കുന്നത്.

 

യുക്മ യൂത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് സംബന്ധിച്ച ഓൺലൈൻ പരിശീലന പരിപാടിയുടെ  ആദ്യ എപ്പിസോസ് മെഡിക്കൽ പഠനവുമായി ബന്ധപ്പെട്ട അറിവുകൾ പകർന്ന് നൽകുന്ന ക്ലാസ്  ആയിരിക്കും. ഫെബ്രുവരി 11 ശനിയാഴ്ച (11/02/23) വൈകിട്ട്  2 ന് സൂമിൽ ആണു നടക്കുന്നത്.

 

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിവിധ യൂണിവേഴ്സിറ്റികളെക്കുറിച്ചും യൂണിവേഴ്‌സിറ്റി പഠനത്തിനാവശ്യമായ കാര്യങ്ങളെക്കുറിച്ചുമുള്ള അറിവുകൾ പങ്കുവയ്ക്കുന്ന കരിയർ ഗൈഡൻസിന്റെ ഭാഗമായാണു പരിശീലനക്കളരി സംഘടിപ്പിക്കുന്നത്. കാർഡിഫ് യൂണിവേഴ്സിറ്റി അഞ്ചാം വർഷ മെഡിക്കൽ വിദ്യാർഥിനി അപർണ ബിജു, നോട്ടിങ്ഹാം യൂണിവേഴ്‌സിറ്റി മൂന്നാം വർഷ വിദ്യാർഥിനി ലക്ഷ്മി സുരേഷ് എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. മെഡിക്കൽ രംഗത്തെ പ്രഗത്ഭരായ ഡോ. ജ്യോതിഷ് ഗോവിന്ദൻ (കൺസൽട്ടന്റ്), ഡോ. ബീന അബ്ദുൾ (കൺസൽട്ടന്റ്), ഡോ.മായാ ബിജു (കൺസൽട്ടന്റ് ) തുടങ്ങിയവർ വിദഗ്ദോപദേശം നൽകുന്നതാണ്. യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ മോഡറേറ്ററായിരിക്കും.

 

കോവിഡിനു മുൻപായി വിവിധ റീജിയനുകളിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസുകൾ ഏറെ പ്രയോജനപ്രദമായിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ഓൺലൈനായി കരിയർ ഗൈഡൻസ് പരിശീലനക്കളരികൾ സംഘടിപ്പിക്കുന്നത്. മെഡിസിൻ, ഡെന്റിസ്ട്രി, അക്കൗണ്ടൻസി, ഇൻഫർമേഷൻ ടെക്നോളജി, ബിസിനെസ്സ് മാനേജ്‌മെന്റ്, സിവിൽ സർവീസസ്, ലാ സ്‌കൂൾ, നഴ്‌സിങ്, ഹോട്ടൽ മാനേജ്‌മെന്റ്, എഞ്ചിനീയറിങ്, ഫാർമസി തുടങ്ങി വിവിധ മേഖലകളിൽ പരിണിത പ്രജ്ഞരായ വ്യക്തികളാകും ഓൺലൈൻ പരിശീലക്കളരികൾ നയിക്കുക. സീനിയർ വിദ്യാർഥികളും അതാതു വിഷയങ്ങളിൽ തങ്ങളുടെ അറിവുകൾ പങ്കുവയ്ക്കും.

 

ഓരോ സീരീസിലും ഓരോ വിഷയങ്ങളെക്കുറിച്ചാകും ക്‌ളാസ്സുകൾ നൽകുക. യുകെയിലെ എല്ലാ വിദ്യാർഥികൾക്കും പങ്കെടുക്കാൻ അവസരമുണ്ടാകും.  ഓൺലൈൻ പരിശീലനക്കളരികളുമായി ബന്ധപ്പെട്ട ക്ലാസുകൾ നയിക്കുവാനും ഉപദേശം നൽകുവാനും താല്പര്യമുള്ള വിദഗ്ദരും സീനിയർ യൂണിവേഴ്സിറ്റി വിദ്യാർഥികളും യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ (07), സെക്രട്ടറി കുര്യൻ ജോർജ് എന്നിവരെ ബന്ധപ്പെടണമെന്ന് അഭ്യർഥിക്കുന്നു.

 

പരിശീലനക്കളരിയുടെ സൂം ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

 

https://us06web.zoom.us/j/6291767137?pwd=NzhUU2xzZlVJZnArVVp5eFN3UG1rZz09

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com