ADVERTISEMENT

സൂറിക്∙സ്വിറ്റ്സർലന്റിലെ ആത്മഹത്യാസഹായ സംഘടനയായ 'എക്സിറ്റ്' വഴി  കഴിഞ്ഞ വർഷം 1125 പേർ ജീവിതത്തിൽ നിന്നു സ്വയം വിടവാങ്ങി. ഇതു മുൻവർഷത്തേക്കാൾ 15 ശതമാനത്തിന്റെ വർധനവെന്നും മരിച്ചവരുടെ ശരാശരി പ്രായം 79.6 എന്നും എക്സിറ്റ് പത്രക്കുറിപ്പിൽ വിശദമാക്കുന്നു.

ആത്മഹത്യാ സഹായം സ്വീകരിച്ചവരിലെ 413 പേർ കാൻസർ രോഗബാധിതരായിരുന്നു. വിട്ടുമാറാത്ത വേദനയും, ഭേദപ്പെടുത്താനാവാത്ത ഒന്നിലധികം രോഗങ്ങളും കാരണമാണ് മറ്റ് 320 പേർ മരണം തിരഞ്ഞെടുത്തത്. മരിച്ചവരിലെ 76 ശതമാനം പേരും അവരുടെ വീടുകളിൽ വച്ചും 18.6 ശതമാനം നഴ്‌സിങ്, റിട്ടയർമെന്റ് ഹോമുകളിൽ വച്ചും മരണം സ്വീകരിച്ചതായി എക്‌സിറ്റ് റിപ്പോർട്ടിൽ പറയുന്നു. 

ജീവിത നിലവാരത്തെ ഗുരുതരമായി ബാധിക്കുന്ന രോഗങ്ങളാലോ വൈകല്യങ്ങളാലോ വലയുന്നവർക്കു ജീവിതം വെടിയാൻ സഹായം നൽകുന്ന നോൺ പ്രോഫിറ്റ് സംഘടനയായ എക്സിറ്റ്, വിദേശങ്ങളിൽ നിന്നുള്ളവർക്കും സ്വിറ്റസർലന്റിൽ എത്തിയാൽ ആത്മഹത്യാ സഹായം നൽകുന്നുണ്ട്. സ്വിറ്റ്സർലന്റിലെ ജർമൻ, ഇറ്റാലിയൻ ഭാഷാമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയിൽ 1.54 ലക്ഷം പേർ അംഗങ്ങളാണ്. ഇവരുടെ തന്നെ ഫ്രഞ്ച് ഭാഷാമേഖലയിലെ സഹോദര സംഘടനയിൽ മുപ്പത്തിനായിരത്തോളംപേരും അംഗത്വം എടുത്തിട്ടുണ്ട്. 

മാറാ രോഗികൾ സ്വയം മരണം തിരഞ്ഞെടുക്കുമ്പോഴും സഹായികൾക്ക് അവരുടെ മരണത്തിൽ നിക്ഷിപ്ത താൽപ്പര്യമില്ലാതിരിക്കുമ്പോഴും സ്വിസ് നിയമം അസിസ്റ്റഡ് ആത്മഹത്യയെ അംഗീകരിക്കുന്നു. 1940-കൾ മുതൽ രാജ്യത്ത് സഹായത്തോടു കൂടിയ ആത്മഹത്യ നിയമവിധേയമാണ്.

English Summary : Increase in assisted suicide in Switzerland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com