സ്‌കോട്‌ലന്‍ഡിൽ മലയാളി റസ്റ്ററന്റ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

sunil-obit
സ്‌കോട്‌ലന്‍ഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ സുനിൽ
SHARE

ലണ്ടൻ∙ സ്‌കോട്‌ലന്‍ഡിലെ ഫോര്‍ട്ട് വില്യമില്‍ റസ്റ്ററന്റ് നടത്തിയിരുന്ന തിരുവനന്തപുരം സ്വദേശി സുനില്‍ മോഹന്‍ ജോര്‍ജിനെ(45) മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനിയും അതിനെ തുടർന്നുള്ള അസ്വസ്ഥതകളും ഉണ്ടായിരുന്ന സുനിലിന് ഉറക്കത്തില്‍ മരണം സംഭവിച്ചതായാണു പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം രാവിലെ റസ്റ്ററന്റിൽ ക്ലീനിങ് ജോലിക്കു എത്തിയവരാണ് സ്ഥാപനം തുറക്കാതെ കിടക്കുന്നതിനാൽ പരിസരത്തുള്ളവരെ വിവരം അറിയിച്ചത്. തുടർന്ന് അവർ സ്‌കോട്ടിഷ് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് സുനിലിനെ മരിച്ച കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടർന്ന് സുനിലിന്റെ ഫോണ്‍ പരിശോധിച്ചാണു ബന്ധുക്കളെ വിവരം അറിയിച്ചത്.

2020 നവംബർ മൂന്നിനായിരുന്നു സുനിലിന്റെ ഭാര്യ റെയ്ച്ചൽ ബേബി(33) ക്യാൻസറിനെ തുടർന്നു മരണമടഞ്ഞത്. യുകെയിലെ റെഡിങിൽ താമസിക്കവേയായിരുന്നു മരണം. മക്കൾ ഇല്ലാതിരുന്ന സുനിൽ ഭാര്യ മരിച്ചതോടെ സ്‌കോട്‌ലന്‍ഡില്‍ സ്വന്തമായി റസ്റ്ററന്റ് നടത്തുന്നതിനായി താമസം മാറുകയായിരുന്നു. റസ്റ്ററന്റിൽ തന്നെയായിരുന്നു ഒറ്റയ്ക്ക് താമസവും.

സുനിലിന്റെ അമ്മയും ബന്ധുക്കളും സ്‌കോട്‌ലന്‍ഡിൽ എത്തുമെന്ന് യുകെയിലുള്ള ബന്ധുക്കൾ പറഞ്ഞു. അമ്മ കാനഡയിൽ താമസിക്കുകയാണ്. അ‌സ്വാഭാവിക മരണത്തിനു പൊലീസ് കേസ് എടുത്തിട്ടുള്ളതിനാൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു സംസ്കാര സംബന്ധമായ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ബന്ധുക്കൾ പറഞ്ഞു.

English Summary: Malayali restaurant owner died in Scotland

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS