സിറ്റി ഓഫ് ലണ്ടൻ പള്ളിയുടെ പുനഃർനാമകരണ പ്രഖ്യാപനം നടത്തി

lndon-churc1
SHARE

ലണ്ടൻ ∙ ഇന്ത്യൻ ഓർത്തഡോക്സ് യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിൽ സിറ്റി ഓഫ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓർത്തഡോക്സ് ദേവാലയത്തിന്റെ പുനഃർനാമകരണ പ്രഖ്യാപനം നടത്തി. ഭദ്രാസനധിപൻ എബ്രഹാം മാർ സ്തേഫാനോസ്  മെത്രാപ്പൊലീത്തയാണ് ഞായറാഴ്ച നടന്ന വിശുദ്ധ കുർബാനയോട് അനുബന്ധിച്ച് 'സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്' എന്ന പേരിൽ പുനഃർനാമകരണ പ്രഖ്യാപനം നടത്തിയത്.

london-church3

കുർബാനയ്ക്ക് എബ്രഹാം മാർ സ്തേഫാനോസ്  മെത്രാപ്പൊലീത്ത മുഖ്യ കർമികത്വം വഹിച്ചു. ഇടവക വികാരി  റവ. എബ്രഹാം ജോർജ് കോർഎപ്പിസ്കോപ്പ, ഫാ. നിതിൻ പ്രസാദ് കോശി, ഫാ. പി ജെ ബിനു എന്നിവർ സഹ കാർമികത്വം വഹിച്ചു. കുർബാനയിൽ ലണ്ടനിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ലണ്ടനിലെ മൊന്യൂമെന്റിലാണ് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ആരാധന ഉണ്ടാവുക. എല്ലാ ഞായറാഴ്ച ദിവസങ്ങളിലും ഇവിടെ കുർബാന ഉണ്ടാകും

church

കൂടുതൽ വിവരങ്ങൾക്ക്:

• റവ. എബ്രഹാം ജോർജ് കോർഎപ്പിസ്കോപ്പ(വികാരി) +447735426059

• ഷൈനു മാത്യു(ട്രസ്റ്റി) +447394563375

• അശോക് മാത്യു(സെക്രട്ടറി) +447735426059

london-church

ദേവാലയത്തിന്റെ വിലാസം:-

St George's IOC,

The Guild Church of St Margaret Pattens, Road Lane, East Cheap, London.

Post Code: EC3M 1HS

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS