ലണ്ടൻ ∙ യുകെ മലയാളികളുടെയിടയിൽ ജനശ്രദ്ധ നേടിയ 7 ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ സീസൺ ആറും ചാരിറ്റി ഇവന്റും ലണ്ടനിലെ വാട്ട്ഫോർഡിൽ മാർച്ച് 18 ശനിയാഴ്ച നടക്കും. ചരിത്ര വേദിക്കു ആതിഥേയത്വം വഹിക്കുവാൻ മൂന്നാം തവണയും അവസരം ലഭിച്ചത് ലണ്ടനിലെ പ്രശസ്ത ജീവകാരുണ്യ സംഘടനയായ കേരളാ കമ്മ്യൂണിറ്റി ഫൗണ്ടേഷൻ ചാരിറ്റി ട്രസ്റ്റ് (കെസിഎഫ്) വാട്ട്ഫോർഡിനാണ്. മാർച്ച് 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്കാരംഭിക്കുന്ന 'സംഗീതോത്സവം' രാത്രി 10 മണിയോടെ സമാപിക്കും.

7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ -6 നു മുഖ്യാതിഥിയായെത്തുന്നത് വാട്ട്ഫോർഡ് എംപി ഡീൻ റസ്സൽ ആണ്. യുക്മ നാഷനൽ ജോയിന്റ് സെക്രട്ടറി പീറ്റർ താണോലിയും, ഒഎൻവി കുറിപ്പിന്റെ ചെറുമകളും പ്രശസ്ത നർത്തകിയുമായ അമൃത ജയകൃഷ്ണനും സംഗീതോത്സവത്തിൽ അതിഥികളായി പങ്കുചേരും. കൂടാതെ കേരളത്തിൽ നിന്നും, ഇന്ത്യ ടു യൂകെ, കേരളാ റജിസ്ട്രേഷൻ വാഹനത്തിൽ ഓവർ ലാൻഡ് ടൂർ നടത്തി ലണ്ടനിൽ എത്തിച്ചേർന്ന പ്രശസ്ത യുട്യൂബർ 'മല്ലു ട്രാവലർ' സ്പെഷ്യൽ ഗസ്റ്റായി പരിപാടിയിൽ പങ്കെടുക്കും. ഒഎൻവി കുറുപ്പിന്റെ അനുസ്‌മരണവും ഇതേ വേദിയിൽ നടത്തപ്പെടുന്നതാണ്.
കഴിഞ്ഞ അഞ്ച് വർഷമായി യൂകെയിൽ നിരവധി സംഗീത നൃത്ത പ്രതിഭകൾക്കു തങ്ങളുടെ മികവ് തെളിയിക്കുവാനായി ഒരുക്കിയ 'സംഗീതോത്സവം ചാരിറ്റി ഇവന്റിൽ' നിന്നും സ്വരൂപിച്ചു കിട്ടിയ ജീവകാരുണ്യ നിധിയിൽ നിന്നും കേരളത്തിലെ നിരവധി നിർദ്ധരരായ കുടുംബങ്ങളെ സഹായിക്കുവാൻ സാധിച്ചു എന്നതിൽ സംഘാടകർക്ക് അഭിമാനിക്കാം.സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സംഗീതോത്സവത്തിൽ 15ൽ അധികം യുവപ്രതിഭകൾ ഒഎൻവി ഗാനങ്ങളുമായി വേദിയിൽ എത്തുമ്പോൾ, യുകെയിലെ അറിയപ്പെടുന്ന മുതിർന്ന 15ൽ പരം ഗായികാ ഗായകന്മാരും സംഗീതോത്സവം സീസൺ 6 -ൽ സംഗീത വിരുന്നൊരുക്കും. സിനിമാറ്റിക്, സെമി ക്ലാസിക്കൽ നൃത്തങ്ങളുമായി യൂകെയുടെ വിവിധയിടങ്ങളിൽ നിന്നുള്ള നാട്യ മയൂരങ്ങൾ തങ്ങളുടെ നൃത്തചുവടുകളിലൂടെ വേദി കീഴടക്കും.
7 ബീറ്റ്‌സ് മ്യൂസിക് ബാൻഡിന്റെ അമരക്കാരൻ മനോജ് തോമസ് (കെറ്ററിങ്) ലിൻഡ ബെന്നി (കെറ്ററിങ്) ജോൺസൻ ജോൺ (ഹോർഷം) അനീഷ് & ടെസ്സമോൾ (ബോൺമൗത്) പ്രതീക് ദേവീപ്രസാദ് (വോക്കിങാം) സാജു വർഗീസ് (ബെർമിങാം) നികിത ലെൻ (ബെഡ്ഫോർഡ്) മഹേഷ് ദാമോദരൻ (സന്ദർലാൻഡ്) അർച്ചന മനോജ് (വാറ്റ്‌ഫോർഡ് ) ഡോ. സുനിൽ കൃഷ്ണൻ (ബെഡ്ഫോർഡ്) ശ്രീ രാജ് (വാറ്റ്‌ഫോർഡ്) ഉല്ലാസ് ശങ്കരൻ (പൂൾ) ജിന്റോ മാത്യു (ഡാർട്ട്ഫോർഡ് ) ആന്റോ ബാബു(ബെഡ്ഫോർഡ്) സെബാസ്റ്റ്യൻ വർഗീസ് (വൂസ്റ്റർ) സജി ജോൺ (ലിവർപൂൾ) എന്നിവരും കലാസന്ധ്യയിൽ വിഭവങ്ങൾ ചേർക്കും.

യൂകെയിലെ പ്രമുഖ മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് സ്ഥാപനമായ അലൈഡ് ഫൈനാൻഷ്യൽ സർവീസസ് ആണ് ഇത്തവണയും 7Beats സംഗീതോത്സവത്തിന്റെ ടൈറ്റിൽ സ്പോൺസർ, കൂടാതെ മറ്റു സ്പോൺസേഴ്സ്: പോൾ ജോൺ സോളിസിറ്റേഴ്‌സ് , ദി ഗ്ലോബൽ സ്റ്റഡി ലിങ്ക്, എൽജിആർ അക്കാദമി , ട്യൂട്ടേഴ്‌സ് വാലി മ്യൂസിക് അക്കാദമി,ഫോർട്ടിസ് ഹെൽത്ത് കെയർ ലിമിറ്റഡ്, മലബാർ ഫുഡ്‌സ് ലിമിറ്റഡ്, ഡ്യൂ ഡ്രോപ്‌സ് കെയർ സൊല്യൂഷൻസ്, യൂണിസെൻ പബ്ലിക് സർവീസ് യൂണിയൻ, തട്ടുകട റസ്റ്ററന്റ് ലണ്ടൻ, കേക്ക് ആർട് വാറ്റ്‌ഫോർഡ്, വൺ ആർക് യുകെ എന്നിവരുടെ പരിപൂർണ പിന്തുണയോടെയാണ് സംഗീതോത്സവം സീസൺ- 6 അരങ്ങേറുക.റേഡിയോ പാർട്ണറായി റേഡിയോ ലയിനം. ഫോട്ടോഗ്രാഫി, വിഡിയോ & ലൈവ് സ്ട്രീം ചെയ്യുന്നത് സ്റ്റാൻസ് ക്ലിക്ക് ഫോട്ടോസ് ആൻഡ് വിഡിയോഗ്രാഫി എന്നിവരാണ്.
ഡോ. അജിമോൾ പ്രദീപ് ടീം നയിക്കുന്ന 'ഉപഹാർ' ടീമിന്റെ സ്റ്റം സെൽ ക്യാംപയ്ൻ സംഗീതോത്സവ വേദിയോട് ചേർന്ന് നടക്കുന്നതായിരിക്കും. സംഗീതോത്സവം സീസൺ-6 നു അവതാരകരായെത്തുന്നത് പ്രശസ്ത നർത്തകിയും, ടെലിവിഷൻ അവതാരകയുമായ അനുശ്രീ നായരും, റേഡിയോ ജോക്കി ആർജെ ബ്രൈറ്റ്, ജോൺ തോമസ്, ഷീബാ സുജു എന്നിവരാണ്. സൗണ്ട് ആൻഡ് ലൈറ്റ്‌സ് കൈകാര്യം ചെയ്യുന്നത് 'ബീറ്റ്‌സ് യുകെ'' നോർത്താംപ്ടണും ,'കളർ മീഡിയ' ലണ്ടന്റെ ഫുൾ എച്ച്‍ഡി എൽഇഡി സ്ക്രീനും 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ -6 നു നിറപ്പകിട്ടേകും. നാവിൽ രുചിയേറും വിവിധയിനം കേരളാ വിഭവങ്ങളുമായി മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന വാട്ട്ഫോർഡിലെ 'കെസിഎഫ് കിച്ചൺ ' ഒരുക്കുന്ന സ്വാദിഷ്ടമായ ഭക്ഷണശാല വേദിയോട് ചേർന്ന് പ്രവർത്തിക്കുന്നതായിരിക്കും.
തികച്ചും സൗജന്യമായി പ്രവേശനം ഒരുക്കുന്ന ഈ കലാവിരുന്നിലേക്ക് നിങ്ങളെ ഏവരെയും സകുടുംബം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിക്കുന്നു.
Venue:
Holywell Community Centre, Watford, WD18 9QD
For More details please contact our team:
Sunnymon Mathai:07727 993229
Jomon Mammoottil:07930431445
Cllr Dr Sivakumar :07474 269097
Manoj Thomas:07846 475589