ഡെർബിയിൽ അന്തരിച്ച ജയ്സൺ വർക്കിയുടെ സംസ്കാരം മാർച്ച്‌ 22 ന്

jaison
SHARE

ഡെർബിഷെയർ ∙ യുകെയിലെ ഡെർബിയിൽ അന്തരിച്ച ആലുവ നേതാജി റോഡിൽ പള്ളശേരി ഹൗസിൽ ജയ്സൺ പള്ളശേരി വർക്കി(68)യുടെ സംസ്കാരം മാർച്ച്‌ 22 ബുധനാഴ്ച നടക്കും. ഡെർബിയിലെ സെന്റ് ആൽബൻസ് പള്ളിയിൽ ഉച്ചയ്ക്ക് ഒരു മണിക്ക് പൊതു ദർശനം ആരംഭിക്കും. തുടർന്ന് രണ്ട് മണിക്ക് നോട്ടിങാം റോഡ് സെമിത്തേരിയിൽ സംസ്കാരം നടക്കും. 

മാർച്ച്‌ ആറിന് മരണമടഞ്ഞ ജയ്സൺ ഇംഗ്ലണ്ടിലെ ഡെർബിയിൽ മകൾ മിൽനയുടെയും മരുമകൻ അരുണിന്റെയും വീട്ടിൽ സന്ദർശനത്തിന് എത്തിയതായിരുന്നു. നോർത്തേൺ അയർലാൻഡിലെ ബെൽഫാസ്റ്റിൽ വർഷങ്ങളായി കുടുംബമായി താമസിക്കുക ആയിരുന്നു ജയ്സൺ. 2016 ൽ കാൻസർ സ്ഥിരീകരിച്ചിരുന്നു. 

ബെൽഫാസ്റ്റിലേക്ക് തിരികെ പോകാനുള്ള തയാറെടുപ്പ് നടത്തവേയാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡെർബി റോയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ടത്. ചികിത്സയ്ക്കിടെയാണ് മരണം. ഭാര്യ: ഡെൽഫിന മറ്റ് മക്കൾ: വിമൽ (മസ്കറ്റ്), നിക്ക് (ബെൽഫാസ്റ്റ്). മരുമകൾ: ആൻ(മസ്കറ്റ്).

പൊതുദർശനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം:

St Albans Catholic Church,

Roe Farm Ln, Chaddesden, Derby

DE21 6ET

സംസ്കാരം നടക്കുന്ന സെമിത്തേരിയുടെ വിലാസം:

Nottingham Road Cemetery,

Nottingham Rd, Chaddesden, Derby DE21 6FN

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS