പെന്‍ഷന്‍ പരിഷ്കരണം; ഫ്രാന്‍സില്‍ പ്രതിഷേധം

france-protest
SHARE

പാരീസ് ∙ ഫ്രാന്‍സില്‍ വോട്ടെടുപ്പില്ലാതെ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ ഇമ്മാനുവൽ മക്രോ ഉത്തരവിട്ടതിന് പിന്നാലെ സംഘര്‍ഷം ഉണ്ടായി. പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 49:3ഉപയോഗിച്ച് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് ഒഴിവാക്കാന്‍ സര്‍ക്കാരിനെ അനുവദിച്ചു.

Read also :  ജര്‍മനിയിലെ നാല് വിമാനത്താവളങ്ങളില്‍ ജീവനക്കാർ പണിമുടക്കും

france-protest-2

ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ എംപിമാര്‍ വിവാദ ബില്ലില്‍ വോട്ട് ചെയ്യുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് തീരുമാനം. ഈ നീക്കം പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ക്കിടയില്‍ രോഷം സൃഷ്ടിച്ചു. പലരും പ്രധാനമന്ത്രിയെ പരിഹസിക്കുകയും പാര്‍ലമെന്റില്‍ പ്രതിഷേധിക്കുകയും ചെയ്തു.

മക്രോ  സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് തീവ്ര വലതുപക്ഷ പ്രതിപക്ഷ നേതാവ് മറൈന്‍ ലെ പെന്‍ അറിയിച്ചു. പാര്‍ലമെന്റില്‍ വോട്ടെടുപ്പില്ലാതെ പെന്‍ഷന്‍ പരിഷ്കരണം നടപ്പാക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പാരീസില്‍ പ്രതിഷേധക്കാരുമായി പൊലീസ് ഏറ്റുമുട്ടിയത്.

france-protest-3

റിട്ടയര്‍മെന്റ് പ്രായം 62ല്‍ നിന്ന് 64 ആയി ഉയര്‍ത്തിയതാണ് ജനത്തെ ചൊടിപ്പിച്ചത്. ആയിരക്കണക്കിന് ആളുകള്‍ പാരീസിലെയും മറ്റ് ഫ്രഞ്ച് നഗരങ്ങളിലെയും തെരുവുകളിലിറങ്ങി രോഷം പ്രകടിപ്പിച്ചു. പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. പ്ളേസ് ഡി ലാ കോണ്‍കോര്‍ഡിന്റെ മധ്യഭാഗത്ത് തീ ആളിക്കത്തിച്ചു. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ ചിതറിയോടി. ഇതിനിടെ എട്ട് പേരെ അറസ്ററ് ചെയ്തതായി പൊലീസ് അറിയിച്ചു.

ഇമ്മാനുവൽ മക്രോയ്ക്കും അദ്ദേഹത്തിന്റെ പ്രധാനമന്ത്രിക്കും സമരത്താല്‍ ക്ഷീണിച്ച രാജ്യത്തിനും എന്താണ് സംഭവിക്കുന്നതെന്നാണ് സാധാരണക്കാര്‍ ഉറ്റുനോക്കുന്നത്. റിസ്ക് എടുക്കാന്‍ ഇമ്മാനുവൽ മക്രോ ഇഷ്ടപ്പെടുന്നയാളാണ്. വിദേശത്ത് പ്രതിസന്ധിയും സ്വദേശത്ത് അഭിപ്രായവ്യത്യാസവും നിലനില്‍ക്കുന്ന സമയത്ത് വെറുക്കപ്പെട്ടതും എന്നാല്‍ ആവശ്യമുള്ളതുമായ പെന്‍ഷന്‍ പരിഷ്കരണത്തിന് നിര്‍ബന്ധം പിടിക്കുന്നത് തുടക്കം മുതല്‍ തന്നെ അപകടമായിരുന്നു.

കഴിഞ്ഞ വര്‍ഷം മക്രോ നിര്‍ദ്ദേശിച്ച പെന്‍ഷന്‍ പരിഷ്കരണം മറ്റെല്ലാ പരിഷ്കാരങ്ങളുടെയും താക്കോലായിരുന്നു. ബജറ്റ് കമ്മിയെ മെരുക്കുന്നതിനും എല്ലാവര്‍ക്കും സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള  അനിവാര്യമായ ചുവടുവയ്പ്പ് എവിടേയ്ക്ക പോകുന്നു എന്ന ചിന്ത ജനാധിപത്യവിശ്വാസികളില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. 

france-protest-4

മാക്രോയും ബോണും ഇന്നലെ പെന്‍ഷന്‍ പരിഷ്കരണത്തെക്കുറിച്ചുള്ള വോട്ടെടുപ്പില്‍ കുറഞ്ഞത് 35 എല്‍ആര്‍ ഡെപ്യൂട്ടിമാരുടെ പിന്തുണ പ്രതീക്ഷിച്ചിരുന്നു. 

English Summary : France pension reform causes violent protests across country 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS