ബര്‍ലിന്‍ ∙ ജര്‍മനിയിലെ വിമാനത്താവളങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളിൽ ജീവനക്കാർ പണിമുടക്കും. വെള്ളിയാഴ്ച നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫേലിയ, ബാഡന്‍ വുര്‍ട്ടംബര്‍ഗ് വിമാനത്താവളങ്ങളില്‍ വെര്‍ഡി ട്രേഡ് യൂണിയന്‍ അംഗങ്ങള്‍ സൂചനാ പണിമുടക്ക് നടത്തും.
വെര്‍ഡി യൂണിയന്‍ നാല് ജർമന്‍ വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് സ്ററാഫുകളോട് സമരം വെള്ളിയാഴ്ച ആരംഭിച്ച് ശനിയാഴ്ച വരെ തുടരാന്‍ ആഹ്വാനം ചെയ്തിരിയ്ക്കയാണ്. കൊളോണ്‍ ബോണ്‍, ഡ്യൂസല്‍ഡോര്‍ഫ്, സ്ററുട്ട്ഗാര്‍ട്ട്, കാള്‍സ്റൂഹെ എന്നീ വിമാനത്താവളങ്ങളിലാണ് പണിമുടക്ക്. വേതനവർധന നടപ്പാക്കാനുള്ള ആവശ്യം ഉന്നയിച്ചുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക്.
English Summary: Germany airport staff to go on strike on friday and saturday