നോറ വൈറസ് ജാഗ്രതാ നിർദ്ദേശം നല്‍കി എന്‍എച്ച്എസ്; ക്ഷീണം, വയറിളക്കം എന്നിവ ലക്ഷണങ്ങൾ

Norovirus Noroviren
SHARE

സോമർസെറ്റ് ∙ ബ്രിട്ടനിൽ നോറ വൈറസ് ജാഗ്രത നിർദ്ദേശം നൽകി എൻഎച്ച്എസ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാലാണ്  ജാഗ്രത നിർദ്ദേശം നൽകിയത്. സോമർസെറ്റ്, വില്‍റ്റ്ഷെയര്‍, ബാത്ത് എന്നിവിടങ്ങളിലാണ് നോറ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ബാത്ത് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ റോയല്‍ യുണൈറ്റഡ് ആശുപത്രിയിൽ സാധാരണയിലും കൂടുതൽ നോറ കേസുകള്‍ സ്ഥിരീകരിച്ചിരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ചീഫ് നഴ്സ് സാറാ മെറിറ്റ് പറഞ്ഞു.

ഒരു വ്യക്തിയില്‍ നിന്നും എളുപ്പത്തില്‍ മറ്റുള്ളവരിലേക്ക് പകരുന്ന നോറ വൈറസ് ബാധയെ തുടര്‍ന്ന് ക്ഷീണം, വയറിളക്കം, നിര്‍ജലീകരണം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്. കൈകള്‍ സോപ്പിട്ട് കഴുകാനും ലക്ഷണങ്ങളുള്ളവര്‍ വീടുകളിലിരിക്കാനും എൻഎച്ച്എസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി കഴിഞ്ഞു. നോറയുടെ ലക്ഷണങ്ങള്‍ പ്രകടമായവർ ഇതിന് ശേഷം ചുരുങ്ങിയത് 48 മണിക്കൂർ മറ്റുള്ളവരുമായി സമ്പര്‍ക്കമുണ്ടാകാതെ വീടുകളില്‍ കഴിയണമെന്നാണ് എന്‍എച്ച്എസ് അധികൃതര്‍ നിര്‍ദേശം നല്‍കുന്നത്. കെയർ ഹോമുകളിലും നോറ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

English Summary: NHS issues Noro virus alert, symptoms include fatigue and diarrhea

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS