എഎംഎയുടെ പുതിയ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു

aberdeen-mal-asscn
SHARE

ലണ്ടൻ∙ യുകെയിലെ അബർഡീന്‍ മലയാളി അസോസിയേഷൻ പുതിയ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി എ. വി. വിനോദിനെയും വൈസ് പ്രസിഡന്റായി നജി ഇട്ടീരയെയുമാണ് തിരഞ്ഞെടുത്തത്. സെക്രട്ടറി ആന്റു തെക്കേക്കര, ജോയിന്റ് സെക്രട്ടറി ഷിജോ സെബാസ്റ്റ്യൻ, ട്രഷറർ ജോബി ജോസഫ്, പ്രോഗ്രാം കോഓർഡിനേറ്റർമാരായി ജോസി ജോസഫ്, ബിജു പോൾ, സ്റ്റുഡന്റ് കോഓർഡിനേറ്റർ വൈശാഖ് ശശിധരൻ, ഫുഡ് കോഓർഡിനേറ്റർ സിനോജ് പി. ആർ, പിആർഒ വർഗീസ് പോൾ, എക്സിക്യൂട്ടീവ് അംഗങ്ങളായി റെജി സി. പോൾ, റോണി കെ. ഡൊമിനിക്, എൽദോ ക്രിസ്റ്റി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ. 

പ്രസിഡന്റ് എ. വി. വിനോദിന്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി അംഗങ്ങൾ 2023–2024 വർഷങ്ങളിലെ അസോസിയേഷന്റെ പ്രവർത്തനങ്ങൾ നിർവഹിക്കും. യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിൽ ഒന്നാണ് എഎംഎ. 173 കുടുംബാംഗങ്ങളുണ്ട്. മുൻ കമ്മിറ്റി അംഗങ്ങൾക്ക്‌ പ്രസിഡന്റ് വിനോദ് നന്ദി പറഞ്ഞു. മുൻ പ്രസിഡന്റ് നിമ്മി സെബാസ്റ്റ്യൻ പുതിയ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍ക്ക് ആശംസകൾ നേർന്നു. കലാകാരന്മാരെ അണിനിരത്തി ജൂൺ രണ്ടാം തീയതി നടക്കുന്ന സ്റ്റേജ്‌ഷോയോടു കൂടി ഈ വർഷത്തെ എഎംഎയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് എ. വി. വിനോദ് പറഞ്ഞു.

English Summary: steering committee members for ama were elected

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS