ADVERTISEMENT

ലണ്ടൻ∙  ഇംഗ്ലണ്ടിൽ ജൂനിയർ ഡോക്ടർമാരുടെ സമരം മൂലം റദ്ദാക്കപ്പെട്ടത് 175,000ൽ അധികം അപ്പോയ്ന്റ്മെന്റുകൾ. ഡോക്ടർമാരുടെ 72 മണിക്കൂർ വാക്കൗട്ട് മിക്കവാറും എല്ലാ ആശുപത്രികളുടെയും പ്രവർത്തനങ്ങളെ അവതാളത്തിലാക്കി. കൺസൾട്ടന്റുമാർ ഉൾപ്പെടെയുള്ള സീനിയർ ഡോക്ടർമാരുടെ വൻതുക ഓവർടൈം പേയ്മെന്റ് നൽകി ജോലിക്കെത്തിക്കാൻ എൻഎച്ച്എസ് നേതൃത്വം ശ്രമിച്ചെങ്കിലും പലയിടത്തും ആക്സിഡന്റ് ആൻഡ് എമർജൻസി ഉൾപ്പെടെയുള്ള സേവനങ്ങൾ താളംതെറ്റി. 

 

ഇതിനിടെ സമരം അവസാനിപ്പിക്കാൻ ചർച്ചകൾക്കായുള്ള സർക്കാരിന്റെ ക്ഷണം ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ സ്വീകരിച്ചു. ഇതനുസരിച്ച് ഉടൻ ചർച്ച ആരംഭിക്കും. ചർച്ചയുടെ തീരുമാനം അറിയുന്നതുവരെ രണ്ടാഴ്ചക്കാലം  തുടർസമരങ്ങൾ പ്രഖ്യാപിക്കേണ്ടതില്ല എന്നതാണ് ഡോക്ടർമാരുടെ നിലപാട്. 

 

ശസ്ത്രക്രിയകൾ ഉൾപ്പെടെ 7.2 മില്യൺ അപ്പോയ്ന്റ്മെന്റുകളാണു കോവിഡിനു ശേഷം എൻഎച്ച്എസിൽ പൂർത്തിയാക്കാനുള്ളത്. ഈ എണ്ണത്തിൽ വലിയ വർധന വരുത്താൻ കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ഡോക്ടർമാരുടെ സരമം കാരണമായി. 

 

ഇതിനിടെ ടീച്ചർമാരുടെ സമരവും ചർച്ചയിലൂടെ പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവന്നിട്ടുണ്ട്. ടീച്ചർമാരുടെ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലെ സമരം ഇംഗ്ലണ്ടിലെ പകുതിയിലേറെ സ്കൂളുകളുടെയും പ്രവർത്തനങ്ങൾ തടസപ്പെടുത്തി. 

 

ടീച്ചർമാരുടെ ശമ്പള വർധനയും ജോലിഭാരം കുറയ്ക്കുന്നതു സംബന്ധിച്ചും ഉടൻ ചർച്ചയാരംഭിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ വരുന്ന രണ്ടാഴ്ചക്കാലം സമരത്തിൽ നിന്നു വിട്ടുനിൽക്കാൻ നാഷനൽ എഡ്യൂക്കേഷൻ യൂണിയനും തീരുമാനിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com