പുടിന്‍ ആഗോള യുദ്ധകുറ്റവാളി; അറസ്റ്റ് വാറന്റുമായി ഐസിസി

Vladimir Putin (Photo by Mikhail Tereshchenko / Sputnik / AFP)
വ്ളാഡിമിർ പുട്ടിൻ (ഫയൽ ചിത്രം) (Photo by Mikhail Tereshchenko / Sputnik / AFP)
SHARE

ബർലിൻ ∙ യുക്രെയ്ന്‍–റഷ്യ യുദ്ധത്തിനിടെ റഷ്യ നടത്തിയ കുറ്റങ്ങളുടെ പേരില്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനെതിരെ രാജ്യാന്തര ക്രിമിനല്‍ കോടതി (ഐസിസി) അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. യുക്രെയ്നില്‍ നിന്നു അനധികൃതമായി കുട്ടികളെ റഷ്യയിലേക്ക് കടത്തിയതിനാണ് പുടിനെതിരെ വാറന്‍റ്. എന്നാല്‍, നടപടി തെറ്റാണെന്നും കുട്ടികളെ യുദ്ധമുഖത്തു നിന്നും സുരക്ഷിതമായി മോസ്കോയിലേക്ക് മാറ്റിയ പദ്ധതിയെ ഐസിസി തെറ്റിധരിച്ചതാണെന്നുമാണ് റഷ്യന്‍ ഭാഷ്യം.

Read Also: യുകെയിലെ പാസ്പോർട്ട് ഓഫീസ് ജീവനക്കാർ അഞ്ചാഴ്ച പണിമുടക്കും

വാറന്‍റ് മൂലം പുടിന് നിലവില്‍ നടപടികളൊന്നും നേരിടേണ്ടി വരില്ല. എന്നാല്‍, ഐസിസി അംഗത്വമുള്ള രാജ്യങ്ങളിലേക്ക് പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്യപ്പെടും. തുടര്‍ന്ന് ഹേഗില്‍ കോടതിയില്‍ പുടിനെ ഹാജരാക്കി വിചാരണ നടത്തും. ഏതെങ്കിലും രാജ്യത്തിന്‍റെ പ്രസിഡന്‍റ് പദവിയിലിരിക്കെ ഐസിസിയുടെ അറസ്റ്റ് വാറന്‍റ് ലഭിക്കുന്ന മൂന്നാമത്തെ മാത്രം വ്യക്തിയാണ് പുടിന്‍. സുഡാന്‍ മുന്‍ പ്രസിഡന്‍റ് ഒമര്‍ അല്‍ ബാഷിര്‍, ലിബിയന്‍ മുന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫി എന്നിവരാണ് പട്ടികയിലെ പുടിന്‍റെ മുന്‍ഗാമികള്‍.

English Summary: ICC issues arrest warrant for Vladimir Putin over Ukraine war

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS