ADVERTISEMENT

സൗത്താംപ്ടൺ ∙ യുകെ സൗത്താംപ്ടൺ മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ഇനി മുതൽ ചർച്ച് പദവിയിൽ. ഇത് സംബന്ധിച്ച കൽപന യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഇടവകക്ക് കൈമാറിയതായി ഇടവക വികാരി ഫാ. എബി പി വർഗീസ്, ട്രസ്റ്റി ചെറിയാൻ തോമസ്, സെക്രട്ടറി അക്കിൻസ് അലക്സാണ്ടർ എന്നിവർ അറിയിച്ചു.

southampton-indian-orthodox-congregation

 

southampton-indian-orthodox-congregation2

ഇടവകയുടെ 2023-24 സാമ്പത്തിക വർഷത്തിലെ ഭാരവാഹികളെ പൊതുയോഗം തെരഞ്ഞെടുത്തു. ട്രസ്റ്റിയായി അനിൽ ചാക്കോ, സെക്രട്ടറിയായി റിജോ രാജൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മാനേജിങ് കമ്മിറ്റി അംഗങ്ങളായി എബ്രഹാം ജോർജ്, മാത്യു തോമസ് വർക്കി ജോർജ്, ജിബു പി തോമസ്, സൂസൻ സമുവേൽ, അക്കിൻസ് അലക്സാണ്ടർ, ചെറിയാൻ തോമസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. അഖിൽ അലക്സ്‌ (ഓഡിറ്റർ), സുനിൽ ജോർജ് (സൺ‌ഡേ സ്കൂൾ പ്രതിനിധി), ജോസി മാത്യു (മർത്തമറിയം സമാജം പ്രതിനിധി), ജിൻസി ജോർജ് (യുവജന പ്രസ്ഥാനം പ്രതിനിധി) എന്നിവരാണ് മറ്റു ഭാരവാഹികൾ.

 

ഇടവകയുടെ വിശുദ്ധ വാരാചരണം ഏപ്രിൽ ഒന്നു മുതൽ എട്ടു വരെ നടക്കും. ഏപ്രിൽ ഒന്നിനു ശനിയാഴ്ച വൈകിട്ട് നാലിന് ഓശാന ഞായർ ദിന കുർബാന, അഞ്ചിനു ബുധനാഴ്ച വൈകിട്ട് അഞ്ചിനു പെസഹ വ്യാഴം ശ്രുശൂഷ എന്നിവ നടക്കും. ഏഴിനു വെള്ളിയാഴ്ച രാവിലെ എട്ടിനു ദുഃഖവെള്ളി ശ്രുശൂഷ, എട്ടിനു ശനിയാഴ്ച രാവിലെ എട്ടിനു വിശുദ്ധ കുർബാന, വൈകിട്ട് ആറിനു ഈസ്റ്റർ ദിന ശ്രുശൂഷ എന്നിവ നടക്കും. വലിയ നോമ്പുകാലത്തെ കോർണർ പ്രാർഥനായോഗങ്ങൾ ഇടവകയിലെ വിവിധ ഭവനങ്ങളിൽ നടന്നു വരുന്നുണ്ട്. ലോക മാതൃദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ഇടവകയിലെ അമ്മമാരെ ഇടവക വികാരി എബി പി വർഗീസ് ആദരിച്ചു.

 

ദേവാലയത്തിന്റെ വിലാസം: St Nicolas, Church, Stoneham Ln., Eastleigh SO50 9HT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com