ADVERTISEMENT

ലണ്ടൻ ∙ ഇന്ത്യൻ ദേശീയപതാകയെ അപമാനിക്കുകയും ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിന് നേരെ അക്രമം നടത്തുകയും ചെയ്ത ഖലിസ്ഥാൻ വാദികളുടെ നടപടിയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ കേരള ചാപ്റ്റർ പ്രതിഷേധിച്ചു. അക്രമത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും പിടികൂടണമെന്നും വിദേശ രാജ്യങ്ങളിൽ ഇന്ത്യയെ അപമാനിക്കുന്ന ഖലിസ്ഥാൻ വാദികളുടെ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണമെന്നും ഐഒസി ആവശ്യപ്പെട്ടു.

 

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ദേശീയ പതാക ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷന് മുന്നിൽ അപമാനിക്കപ്പെട്ട സംഭവം സംഭവിക്കാൻ പാടില്ലാത്തത് ആണ്. ഓരോ ഭാരതീയന്റെയും ആത്‌മാഭിമാനത്തെ വൃണപ്പെടുത്തിയ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും  കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും ഐഒസി കേരള ചാപ്റ്റർ യോഗം ആവശ്യപ്പെട്ടു.

 

ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ. ഡാനിയേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഭാരവാഹികളായ അജിത് മുതയിൽ, അപ്പച്ചൻ കണ്ണഞ്ചിറ, അശ്വതി നായർ  ബേബിക്കുട്ടി ജോർജ്ജ്, സുരജ് കൃഷ്ണൻ, ജെന്നിഫെർ ജോയ്, സുനിൽ രവീന്ദ്രൻ  തുടങ്ങിവർ പ്രസംഗിച്ചു. വിവിധ റീജൻ നേതാക്കളായ ബോബിൻ  ഫിലിപ്പ്, ബിജു വർഗീസ്, ജോർജ് ജേക്കബ്, തോമസ് ഫിലിപ്പ്, ഇൻസൺ ജോസ്, റോമി കുര്യാക്കോസ്, അരുൺ തോമസ്, എൽദോ ജോയ് തുടങ്ങിയവർ പങ്കെടുത്തു.

English Summary : IOC kerala chapter condemns attack on  Indian High Commission in London on Sunday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com