ADVERTISEMENT

ലണ്ടൻ ∙ സമീക്ഷ യുകെ യുടെ ആറാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പ്രാദേശികമായി നടന്നു വന്ന ബാഡ്മിന്റൺ ടൂർണമെന്റ്, 12 ന് ഞായറാഴ്ച കോവെൻട്രി റീജനിൽ നടന്ന മത്സരത്തോടെ അവസാനിച്ചു.  കോവെന്ററി എക്സൽ സെന്ററിൽ ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ മത്സരങ്ങൾ ആരംഭിച്ചു. ഈ വർഷത്തെ നാഷനൽ മത്സരം മാർച്ച്‌ 25 ന്, മാഞ്ചസ്റ്ററിൽ വച്ച് നടക്കും.

sameeksha-badminton-2

കോവെൻട്രി റീജനിൽ നടന്ന മത്സരം സമീക്ഷ യുകെ നാഷനൽ പ്രസിഡന്റ്‌  ശ്രീകുമാർ ഉള്ളാപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. നാഷനൽ സെക്രട്ടറിയേറ്റ് അംഗം ശ്രീജിത്ത്‌ സ്വാഗതവും നാഷനൽ കമ്മിറ്റി അംഗം സ്വപന പ്രവീൺ നന്ദിയും പറഞ്ഞു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ വിജയികൾക്ക് യഥാക്രമം 201 പൗണ്ടും ട്രോഫികളും, 101 പൗണ്ടും ട്രോഫികളും, 51 പൗണ്ടും ട്രോഫികളുമാണ് സമീക്ഷ കോവെൻട്രി ബ്രാഞ്ച് ഒരുക്കിയിരുന്നത്. ഇരുപതോളം ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ജോബി -  ജിസ്‌മോൻ സഖ്യം ഒന്നാം സ്ഥാനവും, ആകാശ്‌ - ഈശ്വർ സഖ്യം രണ്ടാം സ്ഥാനവും, ധീരു - ഇമ്മാനുവേൽ സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

മെയിൻ അമ്പയർമാരായി കെറ്ററിങ്ങിൽ നിന്നും എത്തിയ അരുൺ, നോബിൻ എന്നിവരും, മിൽട്ടൻ കിങ്സിൽ നിന്നും എത്തിയ നൗഫൽ, കോവന്ററിയിലെ വിഘ്നേഷ് എന്നിവരും, ലൈൻ അമ്പയർമാരായി കോവെൻട്രി ബ്രാഞ്ച് പ്രസിഡന്റ്‌ ജൂബിനും, ജോയിന്റ് സെക്രട്ടറി ക്ലിന്റും മറ്റു ബ്രാഞ്ച് അംഗങ്ങളും, മഞ്ചസ്റ്ററിൽ നിന്നും എത്തിയ ഷിബിൻ, സുജേഷ്, സിറിൽ എന്നിവരും ചേർന്ന് മത്സരങ്ങൾ നിയന്ത്രിച്ചു. 

sameeksha-badminton-3

മൂന്നാം സ്ഥാനം നേടിയവർക്ക്‌ സമീക്ഷ യുകെ നാഷനൽ സെക്രട്ടറിയേറ്റ് അംഗം ശ്രീജിത്തും, രണ്ടാം സ്ഥാനം നേടിയവർക്ക്‌ നാഷനൽ ബാഡ്മിന്റൺ ടൂർണമെന്റ് കോഓർഡിനേറ്റർ  ജിജു ഫിലിപ്പ് സൈമണും, ഒന്നാം സ്ഥാനം നേടിയവർക്ക്‌ കോവെൻട്രി ബ്രാഞ്ച് സെക്രട്ടറിയും വെസ്റ്റ് മിഡ്‌ലാൻഡ്സ് ഏരിയ സെക്രട്ടറിയും റീജനൽ ബാഡ്മിന്റൺ ടൂർണമെന്റ് കോഓർഡിനേറ്ററും ആയ പ്രവീണും, മറ്റൊരു കോഓർഡിനേറ്റർ ആയ അർജുനും ചേർന്നു സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിന്  എല്ലാവിധ സഹായങ്ങളും നൽകിയ അമ്പയർമാർക്കും വോളന്റിയർമാർക്കും കോവെൻട്രി ബ്രാഞ്ച് മെഡലുകൾ നൽകി ആദരിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com