ADVERTISEMENT

ബർമിങ്ഹാം∙ യുകെയിൽ ബർമിങ്‌ഹാമിലെ എഡ്ജ്ബാസ്റ്റണിൽ മസ്ജിദിൽ നിന്ന് ഇറങ്ങി വന്ന 70 കാരനു നേരെ തീ കൊളുത്തി ആക്രമണം.

 

uk-fire-2

തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ നടന്ന സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം വെസ്റ്റ് ലണ്ടനില്‍ സമാനമായ രീതിയില്‍ ഒരു 82 കാരനെ തീകൊളുത്തിയിരുന്നു. ഈലിങ്ങിൽ നടന്ന സമാനമായ ആക്രമണത്തിനും ഇപ്പോൾ എഡ്ജ്ബാസ്റ്റണിൽ നടന്നതിനും തമ്മിൽ ബന്ധമുണ്ടോയെന്നു വെസ്റ്റ്മിഡ്‌ലാൻഡ്സ് പൊലീസും മെട്രോപൊളിറ്റൻ പൊലീസും അന്വേഷിക്കുന്നുണ്ട്. തീകൊളുത്തിയ സംഭവത്തില്‍ തീവ്രവാദ അന്വേഷണത്തിനാണു പൊലീസ് ഉത്തരവ് ഇട്ടിട്ടുള്ളത്.

uk-fire

 

എഡ്ജ്ബാസ്റ്റണിലെ മസ്ജിദിൽ നിന്നു വീട്ടിലേക്കു പോകുകയായിരുന്ന ഇരയുടെ ദേഹത്തേക്ക് അജ്ഞാത വസ്തു സ്പ്രേ ചെയ്ത ശേഷമാണു ജാക്കറ്റിനു തീകൊളുത്തിയതെന്നു പുറത്തിറങ്ങിയ വിഡിയോ ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്. തീ ആളിപ്പടരുമ്പോള്‍ അക്രമി റോഡിന്റെ മറുഭാഗത്തേക്കു നടന്നു പോകുന്നതായും കാണാം. തീ പടരുന്നതു കണ്ട മറ്റു വഴിയാത്രക്കാരാണ് ഓടിയെത്തി ഇരയെ സഹായിച്ചത്. ഇവര്‍ തീ കെടുത്തുകയും ചെയ്തു.

 

ബർമിങ്‌ഹാമിലെ അക്രമത്തിനു പിന്നാലെ അന്വേഷണം നടത്തിയ പൊലീസ് സംഘമാണ് എഡ്ജ്ബാസ്റ്റണില്‍ നിന്ന് അക്രമിയെന്നു കരുതുന്ന ഒരാളിനെ അറസ്റ്റ് ചെയ്തത്. ഇരയെ തീകൊളുത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.

English Summary : Muslim man set on fire in UK after exiting mosque

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com