ADVERTISEMENT

ഫ്രാങ്ക്ഫര്‍ട്ട് ∙ വിമാനത്തിലെ യാത്രക്കാരുടെ ഇടങ്ങളില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞതിനാല്‍, ന്യൂയോര്‍ക്കിലേക്കുള്ള യാത്രാമധ്യേ അമേരിക്കന്‍ എയര്‍ലൈന്‍സ് വക വിമാനം ഗതി മാറ്റി ഫ്രാങ്ക്ഫര്‍ട്ട് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. അമേരിക്കന്‍ എയര്‍ലൈന്‍സ് വക ബോയിംഗ് 777–300 ന്യൂഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലെ ജെഎഫ്കെ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാ മധ്യേയാണ് തികച്ചും അസാധാരണമായ സംഭവം ഉണ്ടായത്. അത്‍ലാന്റിക് കടന്നതിനു ശേഷമാണ് സ്വാഭാവിക ആവശ്യം നിറവേറ്റുന്നതിന് യാത്രക്കാര്‍ക്കും ജോലിക്കാര്‍ക്കും കൂടുതല്‍ ബുദ്ധിമുട്ടായത്.

 

വെള്ളമൊഴുക്കില്‍ മുങ്ങിയ ശുചിമുറികളെ തുടർന്ന് വിമാനം ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറങ്ങാൻ നിര്‍ബന്ധിതമായി. വിമാനത്തിലെ ജലചോര്‍ച്ച യാത്ര തുടരുന്നത് അസാധ്യമാക്കി. നിരവധി ശുചിമുറികളും സിങ്കുകളും ഉപയോഗയോഗ്യമല്ലാതായി. ന്യൂഡല്‍ഹിയില്‍ നിന്നും പറന്നുയര്‍ന്ന് ഏഴ് മണിക്കൂറിനുള്ളില്‍ വിമാനം പോളണ്ട് വഴിയുള്ള റൂട്ട് മാറ്റി ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു. യാത്രക്കാര്‍ക്കായി ലണ്ടനില്‍ നിന്ന് ഒരു പകരം വിമാനം കമ്പനി അഭ്യർഥിച്ചു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെ സ്റ്റോപ്പ് ഓവര്‍ കഴിഞ്ഞ് പതിനൊന്ന് മണിക്കൂറിന് ശേഷം വീണ്ടും പറന്നുയര്‍ന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്ര തുടര്‍ന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com