ADVERTISEMENT

ലണ്ടൻ∙ സ്കോട്ട്ലൻഡിലെ എഡിൻബറോ ഡോക്ക് യാർഡിൽ കപ്പൽ മറിഞ്ഞ് 35 പേർക്കു പരുക്ക്. ലെയ്ത്തിലെ ഇംപീരിൽ ഡോക്കിലായിരുന്ന കപ്പൽ ചെരിഞ്ഞ് അപകടമുണ്ടാത്. പരിക്കേറ്റ 23 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് സംഭവസ്ഥലത്തു തന്നെ പ്രാഥമിക ചികിൽസകൾ നൽകി വിട്ടയച്ചു.

petrel-3

വെള്ളമിറങ്ങിയ ഡോക്കിൽ നിന്നു കപ്പൽ തെന്നിമാറിയാണ് അപകടമുണ്ടായത്. അമേരിക്കൻ നാവിക സേനയുടെ അധീനതയിലുള്ളതാണ് അപകടത്തിൽപെട്ട ‘’പെട്രൽ’’ എന്ന പേരുള്ള കപ്പൽ. 3,000 ടൺ ഭാരമുള്ള കപ്പൽ ചേറിൽ താണ് 45 ഡിഗ്രി ചെരിഞ്ഞതോടെയാണ് അകത്തുണ്ടായിരുന്ന യാത്രക്കാർക്ക് വീണും മറ്റു പരിക്കേറ്റത്. 

petrel-2

എഡിൻബറോയിലെ അമേരിക്കൻ കോൺസുലേറ്റ് അപകടത്തിൽപെട്ട അമേരിക്കൻ പൗരന്മാർക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഒപ്പമുണ്ട്. സ്കോട്ടിഷ് ആംബുലൻസ് സർവീസും പോലീസും ചേർന്നാണ് അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം. എയർ ആംബുലൻസ് ഉൾപ്പെടെയുള്ള സേവനം ലഭ്യമാക്കിയാണു പരുക്കേറ്റവരെ രക്ഷപ്പെടുത്തിയത്. 

English Summary: Ship owned by US Navy tips over at Edinburgh Port, injuring 35

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com