ADVERTISEMENT

ഡബ്ലിന്‍∙ അയര്‍ലൻഡില്‍ ചേക്കേറിയ മലയാളി വനിതകളുടെ ശാക്തീകരണം ലക്ഷ്യമിടുന്ന അയര്‍ലൻഡിലെ ആദ്യ വനിതാ ഫോറത്തിന് മാര്‍ച്ച് 11ന് തുടക്കം. രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ചു നടന്ന വിമന്‍സ് ഫോറം ഉദ്ഘാടന ചടങ്ങില്‍

ഡബ്ല്യുഎംസി ഗ്ലോബല്‍ വിമന്‍സ് ഫോറം എന്നിവയുടെ ഗ്ലോബല്‍, റീജനല്‍, പ്രവിന്‍സ് നേതാക്കള്‍ ഓണ്‍ലൈനായി പങ്കെടുത്തു.

 

ഈ വര്‍ഷത്തെ യുഎന്‍ മോട്ടോ 'DigitALL: Innovation and technology for gender equality" എന്നതായിരുന്നു മീറ്റിംഗിന്റെ തീം. എല്ലാ സ്ത്രീകള്‍ക്കും തുല്യതയും ഐക്യവും പ്രതിനിധീകരിച്ച് ഫോറത്തിന്റെ ഭാഗമാകാന്‍ അംഗങ്ങള്‍ ദീപം തെളിയിച്ച് പ്രതിജ്ഞയെടുത്തു.

 

ഷിമ്മി ജിമ്മിയുടെ മനോഹരമായ പ്രാര്‍ത്ഥന ഗാനത്തോടെ യോഗത്തിന് തുടക്കം കുറിച്ചു. ഡബ്ല്യുഎംസി ഗ്ലോബല്‍ വനിതാ ഫോറം വൈസ് പ്രസിഡന്റും അയര്‍ലൻഡ് വിമന്‍സ് ഫോറം ചെയര്‍പേഴ്സണുമായ ജിജ വര്‍ഗീസ് അംഗങ്ങളെ സ്വാഗതം ചെയ്തു. ഈ ഫോറം ശാക്തീകരണത്തിനു വേണ്ടി നിലകൊള്ളുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജീജ പറഞ്ഞു.

 

ഇതു പുരുഷന്മാരുമായുള്ള യുദ്ധമല്ല, മറിച്ചു ഭാവി തലമുറയ്ക്കായി സ്ത്രീകള്‍ക്ക് നല്‍കാന്‍ കഴിയുന്ന മാറ്റങ്ങളും അതിനായുള്ള മനോഭാവവുമാണ്. പ്രധാനം. തുല്യത വീടുകളില്‍ നിന്ന് ആരംഭിക്കണമെന്നും ഓരോ സ്ത്രീയും മറ്റൊരു സ്ത്രീയെയും യുവതയെയും പിന്തുണയ്ക്കുന്നത്തോടെ ഇത് സാധ്യമാകുമെന്ന് പറഞ്ഞു.

 

രാജി ഡൊമിനിക് (ഇയു റീജിയനല്‍ പ്രതിനിധി) കൃത്യതയോടെ യോഗം നിയന്ത്രിച്ചു. ഉന്നതവിദ്യാഭ്യാസമുള്ള സമൂഹങ്ങള്‍ക്കിടയിലും പലപ്പോഴും വനിതാ നേതാക്കളുടെ മൂല്യം ഇകഴ്ത്തി കാണുന്നതായി അവര്‍ പറഞ്ഞു. ഡബ്ല്യുഎംസി വിമന്‍സ് ഫോറം അയര്‍ലണ്ട് പ്രസിഡന്റ് ജൂഡി ബിനു അധ്യക്ഷ പ്രസംഗം നടത്തി. ഫോറത്തിന്റെ വിജയത്തിനായി സമയം കണ്ടെത്തുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും ഓരോ അംഗങ്ങളെയും അഭിനന്ദിച്ചു.

 

ഡബ്ല്യുഎംസി ഗ്ളോബല്‍ & റീജിയനല്‍ ലീഡേഴ്സായ എം ആര്‍ ഗോപാലപിള്ള,ജോണ്‍ മത്തായി, സാം ഡേവിഡ്, ജോളി തടത്തില്‍, മേഴ്സി തടത്തില്‍, ഡോ. ലളിത മാത്യു, പിന്റോ കണ്ണമ്പള്ളി,രാജു കുന്നക്കാട്ട്, ഷൈബു കട്ടിക്കാട്ട്,ബിജുജോസഫ് വൈക്കം, ദീപു ശ്രീധര്‍, ബിജു സെബാസ്ററ്യന്‍, ജോളി പടയാട്ടില്‍, സിന്ധു, സരിത, ശ്രീജ എന്നിവരെ കൂടാതെ മറ്റ് ഡബ്ല്യുഎംസി പ്രതിനിധികള്‍ ആശംസകള്‍ അറിയിച്ചു.

 

കലാ സാംസ്കാരിക പരിപാടികളില്‍ മികച്ച സംഘാടനമാണ് ലീന ജയന്‍ (ജനറല്‍ സെക്രട്ടറി) നടത്തിയത്. ഫിജി സാവിയോ, മഞ്ജു റിന്റോ,ജെയ്സി ബിജു, നവമി, ലീന ജയന്‍ എന്നിവരുടെ നൃത്താവിഷ്കാരം കാണികള്‍ക്ക് ഏറെ ഹൃദ്യാനുഭവമായി.

 

ജെയ്നി സ്ററീഫന്റെ കവിതാലാപനവും, നവമി സനുലാലിന്റെ നൃത്തവും, ഫിജി സാവിയോയുടെ (വൈസ് പ്രസിഡന്റ്) നൃത്ത അധ്യാപന സെഷനും കൂടാതെ മലയാള നിത്യഹരിത ഗാനങ്ങള്‍ ആലപിച്ചതും കാണികള്‍ക്ക് ഏറെ പ്രിയങ്കരമായി.

 

നിലവിലുള്ള ഭാരവാഹികള്‍ക്ക് പുറമെ പിആർഒ & മീഡിയ മോഡറേറ്ററായി ഷിമ്മി ജിമ്മി തിരഞ്ഞെടുക്കപ്പെട്ടു. സ്ത്രീശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിന് വിമന്‍സ് ഫോറം എങ്ങനെ സഹായിക്കുമെന്നും യോഗം ചര്‍ച്ച ചെയ്തു.

 

കമ്മ്യൂണിറ്റി പങ്കാളിത്തം, സാംസ്കാരികം, ടാലന്റ് ഡെവലപ്മെന്റ്, ഔട്ട്ഡോര്‍ ആക്റ്റിവിറ്റികള്‍, ആര്‍ട്ടിസ്ററിക്, റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് ഫോറം തുടങ്ങി വിവിധ ഉപ ഫോറങ്ങള്‍ക്കും തുടക്കമിട്ടു. ലീന ജയന്‍ (ജനറല്‍ സെക്രട്ടറി) നേരിട്ടും ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

 

18 അംഗങ്ങള്‍ നേരിട്ടും 10 അംഗങ്ങള്‍ ഓണ്‍ലൈനിലും പങ്കെടുത്തു. ഡിജിറ്റല്‍ മീഡിയയുടെ സാങ്കേതിക സഹായത്തിന് ജൂഡി ബിനുവിന്റെ മകള്‍ കുഞ്ഞാറ്റയ്ക്ക് പ്രത്യേക നന്ദി അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com