കോൾചെസ്റ്റർ ∙ ക്രൈസ്‌തവ എഴുത്തുപുര യുകെ ചാപ്‌റ്ററും കോൾചെസ്റ്റർ ശാരോൺ ഫെലോഷിപ്പ് ചർച്ചും ചേർന്ന് വാർഷിക കൺവൻഷനും സംഗീത വിരുന്നും നടത്തി. യൂകെയുടെ വിവിധ പട്ടണങ്ങളിൽ നിന്ന് നിരവധി പേർ പങ്കെടുത്തു. പാസ്റ്റർ ആശിഷ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് കോൾചെസ്റ്റർ കോൺഫറൻസിനു വേണ്ട ക്രമീകരണങ്ങൾ ചെയ്തു. പാസ്റ്റർ ഗോഡ്‌ലീ ചെറിയാനും പാസ്റ്റർ പ്രിൻസ് പ്രൈസണും അധ്യക്ഷപദവി അലങ്കരിച്ചു.

പാസ്റ്റർ ജോൺസൻ മേമന ദൈവവചന സന്ദേശം കൈമാറി. ഡെൻസിൽ വിൽസന്റെ നേതൃത്വത്തിൽ ഉള്ള സംഗീതക്ഞർ സംഗീത വിസ്മയം ഒരുക്കി. 2023-2025 വർഷത്തേക്കുള്ള ക്രൈസ്തവ എഴുത്തുപുരയുടെ ഭാരവാഹികളെ പരിചയപ്പെടുത്തുകയും പ്രിൻസ് യോഹന്നാന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മറ്റിയെ പാസ്റ്റർ സാം ജോൺ അനുഗ്രഹിക്കുകയുമുണ്ടായി. ഒരു വർഷത്തേക്കുള്ള സമഗ്രമായ പദ്ധതികൾക്കാണു ക്രൈസ്തവ എഴുത്തുപുര തുടക്കം കുറിക്കുന്നത്. വരും ദിവസങ്ങളിലും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുവാൻ ക്രൈസ്‌തവ എഴുത്തുപുരക്ക് സാധിക്കുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് ക്രൈസ്തവ എഴുത്തുപുര യുകെ ചാപ്റ്റർ.