മാഞ്ചസ്റ്റർ ∙ സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പ്രഥമ ഓൾ യുകെ നാഷനൽ ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റിന്റെ ഗ്രാൻഡ് ഫിനാലെ നാളെ മാഞ്ചസ്റ്ററിൽ നടക്കും. മാഞ്ചസ്റ്റർ സെന്റ്. പോൾസ് കാത്തലിക് ഹൈസ്കൂളിൽ വെച്ചു നടക്കുന്ന ഫൈനൽ മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ സമീക്ഷ യുകെ മാഞ്ചസ്റ്റർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. മത്സര വേദിയുടെ വിലാസം:
Fir bank road , Newall Green, Whythenshave, Manchester, M23 2YS.
37 ദിവസം കൊണ്ട് 12 റീജിയണലുകളിലായി 210 ടീമുകൾ മത്സരിച്ചതിൽ നിന്നും വിജയികളായ 32 ടീമുകളാണ് ഗ്രാൻഡ് ഫിനാലയിൽ മാറ്റുരക്കുന്നത്. ഫൈനലിൽ വിജയികൾക്ക് യഥാക്രമം 1001 പൗണ്ടും എവറോളിങ്ങ് ട്രോഫിയും (ഒന്നാം സ്ഥാനം), 501 പൗണ്ടും ട്രോഫിയും (രണ്ടാം സ്ഥാനം), 251 പൗണ്ടും ട്രോഫിയും (മൂന്നാം സ്ഥാനം), 101 പൗണ്ടും ട്രോഫിയും (നാലാം സ്ഥാനം) സമ്മാനം ലഭിക്കും.