ADVERTISEMENT

ലണ്ടൻ ∙ പ്രേക്ഷകമനസിന്റെ പൂട്ടുകൾ തുറന്ന് വിസ്മയ മുഹൂർത്തങ്ങളൊരുക്കുന്ന  മെന്റലിസ്റ്റ് ആദിയുടെ മൈൻഡ് റീഡിംങ് തിയറ്റർ ഷോ ‘’ഇൻസോംനിയ’’ ഇംഗ്ലണ്ടിലേക്കും. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും വിദേശത്തും വിജയകരമായി അവതരിപ്പിക്കപ്പെട്ട ഇൻസോംനിയ മേയ് 13 മുതൽ 21വരെയാണ് ബ്രിട്ടനിലെ വിവിധ നഗരങ്ങളിൽ അരങ്ങേറുക. ലണ്ടൻ ആസ്ഥാനമായുള്ള ‘’പ്രത്യഹാര ഇന്റർനാഷണൽ’’ എന്റർടൈൻമെന്റ് കമ്പനിയാണ് പരിപാടിയുടെ സംഘാടകർ. 

മേയ് 13ന് മാഞ്ചസ്റ്റർ വിഥിൻഷോ ഫോറം, 14ന് ലെസ്റ്റർ മഹെർ സെന്റർ, 20ന് വാറ്റ്ഫോർഡ്, 21ന് ലണ്ടൻ ഇൽഫോർഡ് ടൗൺ ഹാൾ എന്നിവിടങ്ങളിലാണ് പ്രേക്ഷകരുടെ മനസു തുറന്നുള്ള ഈ മാസ്മരിക കലാവിദ്യ.  24 രാജ്യങ്ങളിൽ ഇതിനോടകം അവതരിപ്പിക്കപ്പെട്ട ഇൻസോംനിയ ബ്രിട്ടനിലെ മലയാളികൾക്ക് ആനന്ദത്തിന്റയും ആസ്വാദനത്തിന്റെയും അദ്ഭുത മുഹൂർത്തങ്ങളാകും സമ്മാനിക്കുക. ‘’ഉറക്കം കളയുന്ന ഷോ’’ എന്നാണ് ഇൻസോംനിയയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെയും മറ്റും നിരവധിപേർ പങ്കുവയ്ക്കുന്ന അനുഭവസാക്ഷ്യം. 

insomnia

ഏപ്രിൽ ആദ്യവാരം ടിക്കറ്റ് വിൽപന ആരംഭിക്കും. മാജിക്, ഹിപ്നോട്ടിസം, ബോഡി ലാംഗ്വേജ്, മൈക്രോ എക്സ്പ്രഷൻ എന്നിവയുടെയെല്ലാം സഹായത്തോടെ ഒരാളുടെ മനസിന്റെ ചിന്തകളെ വായിച്ചറിയുന്നതാണ്  ആദിയുടെ സ്റ്റേജ് ഷോയുടെ രീതി. സ്റ്റേജിൽ സൃഷ്ടിച്ചെടുക്കുന്ന ഒരു പ്രത്യേക അന്തരീക്ഷത്തിൽ പ്രേക്ഷകനെ അഥവാ ഒരു സബ്ജറ്റിനെ കൊണ്ടുവന്ന്  നിർദേശങ്ങളിലൂടെ മുന്നേറി അവരുടെ ചിന്തകളെ  കണ്ടെത്തുകയാണ് ആദിയുടെ ഷോകളിൽ ചെയ്യുന്നത്. ആർട്ടും സയൻസും മാജിക്കും സൈക്കോളജിക്കൽ ട്രിക്കും ഭാഷാ സ്വാധീനത്താലുള്ള വഴിതെറ്റിക്കലും എല്ലാമുണ്ട്. ഒപ്പം വർണവിസ്മയങ്ങളുടെയും ശബ്ദവിന്യാസങ്ങളുടെയും സംഗീതത്തിന്റെയും അകമ്പടിയും. 

‘’മനസിന്റെ പൂട്ടുകൾ തുറക്കുന്ന താക്കോൽകാരൻ’’ എന്നാണ് ലോകത്തിലെ ശ്രദ്ധേയനായ മെന്റലിസ്റ്റുകളിൽ ഒരാളായ ആദി അറിയപ്പെടുന്നത്. കാസർഗോഡ് ജില്ലയിലെ കാഞ്ഞാങ്ങാട് സ്വദേശിയാണ് ചിന്തകളെയും മനോവികാരങ്ങളെയും  വെളിച്ചത്താക്കി വിസ്മയം തീർക്കുന്ന ഈ കലാകാരൻ. 

വിവരങ്ങൾക്ക്: PRATYAHARA INTERNATIONAL LTD Ph: +44 20 3432 5653, +44 7438 315183   admin@pratyahara.Uk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com