ADVERTISEMENT

എയിൽസ്ഫോർഡ് ∙ എയിൽസ്ഫോർഡ് മൗണ്ട് കാർമൽ മിഷൻ യുവജനങ്ങൾക്കായി ഏപ്രിൽ 15നു ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സി. ജോവാൻ ചുങ്കപ്പുരയാണ് സെമിനാർ നയിക്കുന്നത്. എയിൽസ്ഫോർഡ് ഡിറ്റൻ കമ്മ്യൂണിറ്റി സെന്ററിൽ രാവിലെ 9.30ന് ആരംഭിച്ചു വൈകിട്ട് 4.30നു സമാപിക്കും. 

 

12 മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്കുവേണ്ടിയാണ് പ്രസ്തുത സെമിനാർ. കുട്ടികൾ അഭിമുഖീകരിക്കുന്ന ബൗദ്ധികവും മാനസികവുമായ വിഷയങ്ങൾ ക്രിസ്തീയ പശ്ചാത്തലത്തിൽ വിശദമായി പ്രതിപാദിക്കും. ഇതോടൊപ്പം എങ്ങിനെ നല്ല മാതാപിതാക്കളാകാം എന്ന വിഷയം ആസ്പദമാക്കി ധ്യാനഗുരുവും ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ ഇടവക വികാരിയുമായ ഫാ. ടോമി എടാട്ട് നയിക്കുന്ന ക്ലാസ് മാതാപിതാക്കൾക്കായും സജീകരിച്ചിരിക്കുന്നു. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടുക.

 

വിവരങ്ങൾക്ക്: ലാലിച്ചൻ ജോസഫ്: 07453633009, റോജോ കുര്യൻ: 07846038034, ജോസഫ് കരുമത്തി: 07760505659‌, ജോസഫ് ജോസഫ്: 07550167817.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com