ADVERTISEMENT

ലെസ്റ്റർ ∙ ആറാം ദേശീയ സമ്മേളനത്തിനുള്ള തയാറെടുപ്പിനിടയിൽ സമീക്ഷ യുകെയ്ക്ക് ആവേശമായി ലെസ്റ്ററിൽ പുതിയ ബ്രാഞ്ച് നിലവിൽ വന്നു. മാർച്ച്‌ 19ന് സമീക്ഷ യുകെ നാഷനൽ പ്രസിഡന്റ്‌ ശ്രീകുമാർ ഉള്ളപ്പിള്ളിൽ ലെസ്റ്റർ ബ്രാഞ്ച് ഉദ്ഘാടനം ചെയ്യ്തു. പുതിയ ബ്രാഞ്ചിനു ആശംസകൾ അർപ്പിച്ച് നാഷനൽ കമ്മിറ്റി മെമ്പർമാരായ സ്വപ്ന പ്രവീൺ, അഡ്വ. ദിലീപ് കുമാർ ഏരിയ സെക്രട്ടറി പ്രവീൺ രാമചന്ദ്രൻ എന്നിവർ പ്രംസഗിച്ചു. 

sameeksha-leicester-2

 

sameeksha-leicester-3

സമ്മേളനം പതിനൊന്നു പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. സെക്രട്ടറി: ബൈജു കുര്യാക്കോസ്, പ്രസിഡന്റ്: ബിജു ജോസഫ്, ട്രഷറർ: സുബി ചാക്കോ, ജോയിന്റ് സെക്രട്ടറി: ഫെബിൻ പൊട്ടയിൽ, വൈസ് പ്രസിഡന്റ്: അയന വർഗീസ്.

 

നാട്ടിൽ നിന്നും എത്തുന്ന വിദ്യാർഥികൾ നേരിടുന്ന പ്രശനങ്ങളും ബ്രാഞ്ചിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളും യോഗം ചർച്ച ചെയ്തു. പീറ്റർബോറോയിൽ വച്ചു നടക്കുന്ന ദേശീയ സമ്മേളനത്തിന് പൂർണ്ണ പിന്തുണ അറിയിക്കുകയും സമ്മേളന പ്രധിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഫെബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സെക്രട്ടറി ബിജുവിന്റെ സ്വാഗതപ്രസംഗത്തോടെയാണ് ആരംഭിച്ചത്. ബ്രാഞ്ച് ട്രഷറർ സുബി ചാക്കോ നന്ദി പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com