ബ്രിട്ടനിൽ സന്ദർശകർക്ക് ഫീസ് ഏർപ്പെടുത്തുന്ന ആദ്യ നഗരമായി മാഞ്ചസ്റ്റർ

Manchester-City-2
SHARE

മാഞ്ചസ്റ്റർ ∙ ബ്രിട്ടനിൽ സന്ദര്‍ശകര്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്ന ആദ്യ നഗരമാകുകയാണ് മാഞ്ചസ്റ്റര്‍. ‘വിസിറ്റര്‍ ചാര്‍ജ്’ അല്ലെങ്കില്‍ ‘ടൂറിസ്റ്റ് ടാക്സ്’ എന്നറിയപ്പെടുന്ന ഫീസ് ആണ് സന്ദർശകരിൽ നിന്നും ഈടാക്കുക. ഇത്തരത്തിൽ ഈടാക്കുന്ന തുക സന്ദര്‍ശകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാനായിരിക്കും ഉപയോഗിക്കുക. ബാഴ്സിലോണ, വെനീസ് തുടങ്ങിയ യൂറോപ്യന്‍ നഗരങ്ങളില്‍ ഈ രീതി നിലവിലുണ്ട്. ഇതിതിന്റെ ചുവടു പിടിച്ചാണ് മാഞ്ചസ്റ്ററിലും ഫീസ് നടപ്പാക്കുക. ഏപ്രില്‍ ഒന്നു മുതലായിരിക്കും ഫീസ് നിലവില്‍ വരിക.

Manchester-City-1

ഹോട്ടലില്‍ താമസിക്കുന്ന സന്ദര്‍ശകര്‍ക്ക് മുറിയൊന്നിന് ഒരു പൗണ്ടാണ് ഒരു രാത്രിക്ക് സന്ദര്‍ശക ഫീസായി ഈടാക്കുക. നഗരത്തിന്റെ സന്ദര്‍ശക സമ്പദ്ഘടന വിപുലപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന മാഞ്ചസ്റ്റര്‍ അക്കോമെഡേഷന്‍ ബിസിനസ് ഇംപ്രൂവ്മെന്റ് ഡിസ്ട്രിക്റ്റിന് ഇതു വഴി പ്രതിവര്‍ഷം മൂന്ന് മില്യണ്‍ വരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സന്ദര്‍ശകര്‍ ഏറെയുള്ള മാഞ്ചസ്റ്റര്‍ പോലുള്ള നഗരത്തില്‍ സന്ദര്‍ശക ഫീസ് ഏര്‍പ്പെടുത്തുന്നതുകൊണ്ട് ധാരാളം ഉപയോഗങ്ങള്‍ ഉണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

Manchester-City-Council

ടൂറിസം മൂലമുണ്ടാകുന്ന അധിക ചെലവുകള്‍ വഹിക്കാന്‍ ഇതുകൊണ്ട് കഴിയും. അധിക പാര്‍ക്കിംഗ് സ്ഥലങ്ങള്‍ തയാറാക്കുന്നതിനും പൊതു വഴികൾ നിര്‍മ്മിക്കുന്നതിനും തുക ഉപയോഗിക്കാനാവും. ഇതുവരെ ഇതിന്റെയൊക്കെ ചെലവ് വഹിച്ചിരുന്നത് തദ്ദേശവാസികളുടെ നികുതിയില്‍ നിന്നായിരുന്നു. സന്ദര്‍ശക ഫീസ് നിലവില്‍ വരുന്നതോടെ അതിനു മാറ്റം വരും. 

അതേസമയം, ചാര്‍ജ് ചെയ്യുന്ന ഫീസ് നഗരത്തിലെ ഒരു സാധാരണ ഹോട്ടലില്‍ രാത്രി തങ്ങുന്നതിനുള്ള ചെലവിന്റെ ഒരു ശതമാനത്തിലും താഴെ മാത്രമെ വരികയുള്ളു എന്നതിനാല്‍ ഫീസ് സന്ദര്‍ശകരുടെ വരവിന് കുറവ് ഉണ്ടാക്കില്ല.

English Summary: Manchester becomes first UK city to charge tourists to visit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS