നാൽപതാം വെള്ളിയാഴ്ച ബ്രേഹെഡിലേക്ക് കുരിശിന്റെ വഴി

way-of-the-cross
SHARE

ഡബ്ലിൻ ∙ ഡബ്ലിൻ സിറോ മലബാർ സഭ വലിയ നോമ്പിലെ നാൽപതാം വെള്ളിയാഴ്ച ബ്രേഹെഡിലേക്ക് കുരിശിന്റെ വഴി നടത്തുന്നു. ഡബ്ലിൻ സിറോ മലബാർ സഭയുടെ എല്ലാ കുർബാന സെന്ററുകളും സംയുക്തമായി നടത്തുന്ന കുരിശിന്റെ വഴി മാർച്ച് 31 വെള്ളിയാഴ്ച വൈകിട്ട് കൃത്യം 5 മണിക്ക്  ബ്രേ ഹെഡ് കാർപാർക്കിൽനിന്ന് ആരംഭിക്കും. കുരിശിന്റെ വഴിക്ക് മുമ്പായി ഉച്ചകഴിഞ്ഞ് 4 മണിക്ക് ബ്രേ സെന്റ് ഫെർഗാൾസ് ദേവാലയത്തിൽ കുർബാന ഉണ്ടായിരിക്കും. കുർബാനയിലും ക്രിസ്തുവിന്റെ പീഠാനുഭവം ധ്യാനിച്ച് കാനന പാതയിലൂടെ ബ്രേഹെഡ് മലമുകളിലെ കുരിശിൻചുവട്ടിലേക്ക് നടക്കുന്ന കുരിശിന്റെ വഴി പ്രാർഥനയിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സഭാ നേതൃത്വം അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS