യുകെ നഴ്സിങ് കൗൺസിൽ നിബന്ധനകളിലെ ഇളവ്; കെയററായിരുന്ന മലയാളി നഴ്സായി

nmc-logo
SHARE

ലണ്ടൻ ∙ യുകെയിലെ നഴ്സിങ്‌ ആന്‍ഡ് മിഡ് വൈഫറി കൗൺസിൽ (എൻഎംസി) ഇക്കഴിഞ്ഞ ഫെബ്രുവരി 8 മുതൽ വരുത്തിയ ഇളവുകൾ പ്രകാരം കെയർ അസിസ്റ്റന്റിൽ നിന്നും നഴ്സായി മറിയ ആദ്യ വ്യക്തിയെന്ന നേട്ടത്തിന് ഉടമയായിരിക്കുകയാണ് മലയാളിയായ ജൂബി റെജി. ഇംഗ്ലിഷ് സംസാരിക്കുന്നവര്‍ ഭൂരിപക്ഷമില്ലാത്ത രാജ്യങ്ങളില്‍ നിന്നും ഇംഗ്ലിഷ് മീഡിയത്തില്‍ നഴ്സിങ്‌ പഠനം നടത്തിയ യുകെയിലെ കെയർമാർക്ക് ഉൾപ്പടെ റജിസ്‌ട്രേഷന് അപേക്ഷിക്കാൻ കഴിയും വിധമായിരുന്നു യുകെ നഴ്സിങ്‌ ആന്‍ഡ് മിഡ് വൈഫറി കൗൺസിൽ (എൻഎംസി) നിബന്ധനകളിൽ മാറ്റങ്ങൾ വരുത്തിയത്.

juby-reji
ജൂബി റെജി

ഇംഗ്ലിഷ് ഭാഷയിലുള്ള പ്രവീണ്യം നിലവാരമുള്ളതും നല്ലതുമാണെന്ന വിവരങ്ങൾ ഉൾക്കൊള്ളിക്കുന്ന 'സപ്പോർട്ടിങ് ഇൻഫർമേഷൻ ഫ്രം എംപ്ലോയർ (എസ്ഐഎഫ്)' സാക്ഷ്യപത്രമാണ് ജൂബിക്ക് വേണ്ടി എൻഎംസിക്ക് ലഭിച്ചത്. ഇതിൻ പ്രകാരമാണ് കാഞ്ഞിരപ്പള്ളി സ്വദേശിനിയും യുകെ സ്റ്റോക് ഓൺ ട്രെന്റിൽ കെയർ അസിസ്റ്റന്റുമായ ജൂബി നഴ്സായത്. 2018ല്‍ കേംബ്രിജിലെ ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നഴ്സിങ്ങിൽ 2 വര്‍ഷത്തെ ഫൗണ്ടേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയതിനു ശേഷം ജൂബി എന്‍എംസിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും പിൻ നമ്പർ ലഭിച്ചിരുന്നില്ല.

എന്നാൽ ഇത്തവണ നഴ്സിങ് പാസായ കെയർ അസിസ്റ്റന്റുമാർക്ക് നൽകുന്ന പുതിയ ഇളവുകൾ പ്രകാരം ജൂബി വീണ്ടും അപേക്ഷ നൽകിയപ്പോൾ പിൻ നമ്പർ ലഭിച്ചു. പതിമൂന്ന് വര്‍ഷമാണ് ജൂബി കെയററായി വിവിധ ഇടങ്ങളിൽ ജോലി ചെയ്തത്. കട്ടപ്പന സ്വദേശി റെജി ഫിലിപ്പ് ആണ് ജൂബിയുടെ ഭര്‍ത്താവ് അന്തരേസ റെജി, അനിത റെജി എന്നിവരാണ് മക്കള്‍. ഇത്തരത്തിൽ പിൻ നമ്പർ ലഭിക്കാൻ ആവശ്യമായ ഇംഗ്ലിഷ് പ്രാവീണ്യത്തിന്റെ തെളിവായി കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും യുകെയിലെ ഹെൽത്ത് അല്ലെങ്കിൽ സോഷ്യൽ കെയറിങ് സ്ഥാപനത്തിൽ ജോലി ചെയ്തിരിക്കണം.

ഇംഗ്ലിഷ് ഭൂരിപക്ഷം സംസാരിക്കാത്ത ഒരു രാജ്യത്ത് ഇംഗ്ലിഷിൽ പരിശീലനം നേടി എന്നതിന്റെ സാക്ഷ്യപത്രം, ജോലിചെയ്യുന്ന കെയറിങ് സ്ഥാപനമോ ആശുപത്രിയോ ക്ലിനിക്കുകളുടെയോ എൻഎംസി റജിസ്‌ട്രേഷനുള്ള മേധാവികളിൽ രണ്ടു പേർ നൽകുന്ന സാക്ഷ്യപത്രം എന്നിവ എൻഎംസിക്ക് നൽകണം. ഇംഗ്ലിഷ് ഭാഷയിലുള്ള പ്രവീണ്യം നിലവാരമുള്ളതും നല്ലതുമാണെന്ന വിവരങ്ങൾ ഉൾക്കൊള്ളിക്കുന്ന 'സപ്പോർട്ടിങ് ഇൻഫർമേഷൻ ഫ്രം എംപ്ലോയർ (എസ്ഐഎഫ്)' സാക്ഷ്യപത്രമാണ് ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ മേധാവികൾ നൽകേണ്ടത്. ഫുൾ ടൈം വർക്കർ ആണെങ്കിൽ ഒരേ ലൈൻ മാനേജർക്ക് കീഴിൽ ഏറ്റവും കുറഞ്ഞത് ആറുമാസം തുടർച്ചയായി ജോലി ചെയ്തിരിക്കണം. സാക്ഷ്യപത്രം എൻഎംസിക്ക് സ്ഥാപന മേധാവികൾ നേരിട്ടാണ് നൽകേണ്ടത്.

English Summary : Keralite senior carer in UK for 13 years becomes registered nurse after NMC relaxations took effect

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA