ADVERTISEMENT

ലണ്ടൻ ∙ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കൺവൻഷൻ ഏപ്രിൽ ഒന്നിനു നാളെ ഓൺലൈനിൽ നടക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപത മാഞ്ചസ്റ്റർ റീജിയൻ ഡയറക്ടറും വചന പ്രഘോഷകനുമായ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, ഫാ. ഷൈജു നടുവത്താനിയിലിനൊപ്പം കൺവൻഷൻ നയിക്കും. 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലാണു എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടത്തപ്പെടുന്നത്. ദുഃഖശനി പ്രമാണിച്ചു ഇത്തവണ കൺവൻഷൻ ആദ്യ ശനിയാഴ്ച ഓൺലൈനിൽ നടക്കും.

 

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ, അഞ്ചു വയസുമുതലുള്ള കുട്ടികൾക്ക് ‌ക്‌ളാസ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലും ഇംഗ്ലീഷിലും സ്‌പിരിച്വൽ ഷെയറിങിന് സൗകര്യം എന്നിവയും കൺവൻഷന്റെ ഭാഗമാകും. ശുശ്രൂഷകൾ രാവിലെ ഒൻപതിന് ആരംഭിച്ചു വൈകിട്ടു നാലിനു സമാപിക്കും. കൺവൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെയുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ  ‌പ്രത്യേക ശുശ്രൂഷയും ക്ലാ‌സുകളും ഉണ്ടായിരിക്കും . 

 

അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം റവ ഫാ ഷൈജു നടുവത്താനിയും അഭിഷേകാഗ്നി യുകെ കുടുംബവും ജപമാല‌, വി.കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി ഓൺലൈൻ കൺവൻഷനിലേക്ക് ഏവരെയും ക്ഷണിക്കുന്നു . 

 

കൂടുതൽ വിവരങ്ങൾക്ക്

 

ഷാജി ജോർജ് 07878 149670

ജോൺസൺ ‭+44 7506 810177‬

അനീഷ് ‭07760 254700‬

ബിജുമോൻ മാത്യു ‭07515 368239‬.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com