കാൻസർ ബാധിച്ചു മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു

anu-biju
SHARE

ലണ്ടൻ• കാൻസർ ബാധിതയായിരുന്ന വയനാട് സ്വദേശിനി അനു ബിജു (29) യുകെ നോർവിച്ചിൽ നിര്യാതയായി. നോർവിച്ച് ജൂലിയൻ ആശുപത്രിയിലെ നഴ്സ് ആയിരുന്നു. ആലപ്പുഴ സ്വദേശിയും നോർവിച്ചിൽ തന്നെ നഴ്‌സുമായ ഭർത്താവ് ബിജുമോൻ ബേബിയുടെ വിസയില്‍ ഡിപ‌ന്‍ഡന്റ് ആയിട്ടാണ് അനു രണ്ടുവർഷം മുൻപ് യുകെയില്‍ എത്തുന്നത്.

Read also : യുകെയിൽ മലയാളി വിദ്യാർത്ഥി അപകടത്തിൽ പരുക്കേറ്റ് മരിച്ചു; അവയവങ്ങൾ അനേകർക്ക് ജീവനേകും

രണ്ടുമാസം മുൻപാണ് കാൻസർ രോഗബാധ തിരിച്ചറിഞ്ഞത്. രണ്ടു വയസുകാരനായ എയ്ഡനാണ് മകൻ. തുടർ നടപടികള്‍ പൂര്‍ത്തിയാക്കി അനുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കാനുള്ള ഒരുക്കത്തിലാണു.

സംസ്കാര തിയതിയും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കും. വയനാട് മേപ്പാടി കുമരപ്പിള്ളിൽ തോമസ്, റൂബി ദമ്പതികളാണ് അനുവിന്റെ മാതാപിതാക്കൾ.

English Summary: Wayanad native nurse Anu Biju died of cancer in UK.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA