ADVERTISEMENT

സൂറിച്∙ സാമൂഹ്യ സാംസ്‌കാരിക സംഘടന കേളിയുടെ പ്രോജക്ട് കിൻഡർ ഫോർ കിൻഡറിന്റെ നേതൃത്വത്തിൽ സൂറിച്ചിൽ  ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ നടത്തി. ചാരിറ്റി ഫണ്ട് റൈസിംഗ് പ്രോഗ്രാമായ ഫുഡ് ഫെസ്റ്റിവൽ കോവിഡ് മൂലം കഴിഞ്ഞ മൂന്നുവർഷം നടത്തിയിരുന്നില്ല. കേളിയുടെ രജത ജൂബിലി വർഷത്തിലെ ആദ്യ പ്രോഗ്രാമിന് മികച്ച പിന്തുണ ലഭിച്ചു. സൂറിച് ഹോർഗൻ ഹാളിൽ നടത്തിയ പരിപാടിയിൽ നിരവധി തദ്ദേശീയരാണു പങ്കെടുത്തത്. അപ്പവും സ്റ്റൂവും മസാലദോശയും മുതൽ വടക്കേ ഇന്ത്യൻ വിഭവങ്ങളുടെ സ്റ്റാളുകൾ വരെ ഉണ്ടായിരുന്നു.  

ഇരുപതോളം യുവതി യുവാക്കളാണ് കിൻഡർ ഫോർ കിൻഡർ പ്രോജക്ടിന്റെ നടത്തിപ്പുകാർ. മാർച്ച് 25 നു ശനിയാഴ്ച വൈകുന്നേരം നാലു മുതൽ 10  മണി  വരെ ആയിരുന്നു ഫുഡ് ഫെസ്റ്റിവലും ബസാറും നടത്തിയത്. വിവിധ ഇന്ത്യൻ വസ്തുക്കളുടെ ബസാറും മൈലാഞ്ചി സ്റ്റാളും സംഘാടകർ ഒരുക്കിയിരുന്നു. ഇന്ത്യയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ പഠനത്തിനു സഹായിക്കുന്ന പദ്ധതിയാണ് കിൻഡർ ഫോർ കിൻഡർ. 

സ്വിറ്റ്സർലണ്ടിലെ മലയാളി വിദ്യാർഥികളാണു ചാരിറ്റിക്ക് തുക സമാഹരിക്കുന്നതു. കഴിഞ്ഞ പതിനേഴു വർഷങ്ങളായി കുട്ടികൾ കോടികളുടെ ധനസഹായം ചെയ്തുവരുന്നു. വിദ്യാഭ്യാസ സഹായ പദ്ധതികളായ സ്പോൺസർഷിപ്പ്, സ്കോളർഷിപ്പുകൾ, മൈക്രോ ക്രെഡിറ്റ് ( ഉന്നത വിദ്യാഭ്യാസം) എന്നി പദ്ധതികളാണ് വിജയകരമായി ചെയ്തുവരുന്നത്. കേരളത്തിൽ രാജഗിരി ഔട്ട് റീച്ചുമായി സഹകരിച്ചാണ് കിൻഡർ ഫോർ കിൻഡർ പ്രവർത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com