ADVERTISEMENT

ലണ്ടൻ∙  യേശുവിന്റെ പീഡാനുഭവത്തിന്റെ ഓർമ പുതുക്കി ഇന്ത്യൻ ഓർത്തഡോക്സ് സഭയിലെ വിശ്വാസികൾ വിശുദ്ധ വാരാചാരണം ആരംഭിച്ചു. കുരുത്തോല പ്രദക്ഷിണം, പീഡാനുഭവം, കുരിശുമരണം, ഉയിർത്തെഴുന്നേൽപ്പ് എന്നിവയുടെ ഓർമകൾ പുതുക്കുന്ന ഓശാന, പെസഹ, ദുഃഖ വെള്ളി, ഈസ്റ്റർ ശുശ്രൂഷകളാണു നടക്കുന്നത്. ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആന്റ് ആഫ്രിക്ക ഭദ്രാസനത്തിന്റെ വിവിധ രാജ്യങ്ങളിലെ ദേവാലയങ്ങളിൽ വിശുദ്ധ വാരാചാരണം ആരംഭിച്ചതായി ഭദ്രാസന സെക്രട്ടറി ഫാ. ഹാപ്പി ജേക്കബ് അറിയിച്ചു

ആഫ്രിക്കയിലെ നൈജീരിയ, സൗത്ത് ആഫ്രിക്കയിലെ മിഡ്‌റാന്റ്, ഓസ്ട്രിയയിലെ വിയന്ന, ജർമ്മിനിയിലെ ബിലെഫെൽഡ്, ബോൺ കോളൺ, സ്റ്റട്ട് ഗാർട്ട്, ഗോട്ടിൻഗെൻ, ബെർലിൻ, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലും മാൾട്ടയിലും വിശുദ്ധ വാരാചാരണ ശുശ്രൂഷകൾ നടക്കും. സ്വിറ്റ്സർലന്റിലെ ഗാചനങ്, അയർലന്റിലെ കോർക്, ഡ്രോഗെഡാ, ഡബ്ലിൻ, ഗാൽവേ, ജൂലൈൻസ്ടൗൺ സൗത്ത്, ലിമെറിക്ക്, ലുകാൻ, മുള്ളിങ്കർ, വാട്ടർഫോർഡ് എന്നിവിടങ്ങളിലും വിശുദ്ധ വാരാചാരണ ശുശ്രൂഷകൾ ക്രമീകരിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിലെ ബെർമിങ്ഹാം, ബ്രിസ്റ്റോൾ, കേംബ്രിജ്, കാന്റർബറി, കവന്ററി, ക്രാവ് ലെ, കിങ്‌സ് ലൈൻ, ലെസ്റ്റർ, ലീവർപൂൾ, ലണ്ടൻ, മെയ്ഡ്സ്റ്റോൺ, മാഞ്ചസ്റ്റർ, മാൻസ്ഫീൽഡ്, നോർത്താംപ്റ്റൺ, ഒക്സ്ഫോർഡ്, പീറ്റർബോറോ, പൂൾ, പോർട്സ്മൗത്ത്, പ്രെസ്റ്റൺ, ഷെഫീൽഡ്, സൗത്താംപ്റ്റൺ, സൗത്തെൻഡ് ഓൺസീ, സ്റ്റോക് ഓൺ ട്രെൻഡ്, സന്ദർലാൻഡ്, സ്വിണ്ടൻ, വോക്കിങ് എന്നിവിടങ്ങളിലും വിശുദ്ധ വാരാചാരണ ശ്രുശൂഷകൾ നടക്കും.

സ്കോട്‌ലാൻഡിലെ അബർധീൻ, ഗ്ലാസ്ഗോ, വെയിൽസ് എന്നിവിടങ്ങളിലും നോർത്തേൺ അയർലന്റിലെ ബെൽഫാസ്റ്റിലും വിശുദ്ധ വാരാചാരണ ശുശ്രൂഷകൾ ക്രമീകരിച്ചിട്ടുണ്ട്. ശുശ്രൂഷകൾ നടക്കുന്ന ദേവാലയങ്ങളുടെ പേരു വിവരങ്ങളും ബന്ധപ്പെടേണ്ട നമ്പരുകളും ഇന്ത്യൻ ഓർത്തഡോക്സ് സഭ യുകെ, യൂറോപ്പ് ആന്റ് ആഫ്രിക്ക ഭദ്രാസനത്തിന്റെ താഴെ കാണുന്ന വെബ്സൈറ്റ് ലിങ്കിൽ നിന്നും ലഭ്യമാണ്.

https://indianorthodoxuk.org/passion-week-services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com