ADVERTISEMENT

ലെസ്റ്റർ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത കുടുംബ കൂട്ടായ്‌മ വാർഷിക സമ്മേളനം ഈ മാസം 22ന് ലെസ്റ്റെറിൽ നടക്കും. രൂപതയിലെ എൺപത്തി ഒന്ന് ഇടവക മിഷൻ പ്രൊപ്പോസഡ്‌ മിഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും. ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളിയിൽ നടക്കുന്ന സമ്മേളനം  രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും .

പ്രോട്ടോ സിഞ്ചെല്ലൂസ് റവ .ഡോ  ആന്റണി  ചുണ്ടെലിക്കാട്ട് , ഡോ മാർട്ടിൻ തോമസ് ആന്റണി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. സിഞ്ചെല്ലൂസ് ഇൻ ചാർജ് വെരി റവ ഫാ ജോർജ് ചേലക്കൽ, കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ റവ ഫാ. ഹാൻസ് പുതിയാകുളങ്ങര, കോഓർഡിനേറ്റർ ഷാജി തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കുടുംബ കൂട്ടായ്മ കമ്മീഷൻ പരിപാടികൾക്ക്  നേതൃത്വം കൊടുക്കും .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com