ADVERTISEMENT

കൊളോണ്‍ ∙ ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള സിറോ മലബാര്‍ കമ്യൂണിറ്റിയില്‍ കൊളോണ്‍ അതിരൂപതയുടെ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ പ്രതിനിധിയായി സഹായമെത്രാന്‍ ഡോ. ഡൊമിനിക് ഷ്വാഡര്‍ലാപ്പ് ഇടയ സന്ദര്‍ശനം നടത്തുന്നു. മേയ് ഏഴിനു ഞായറാഴ്ച രാവിലെ 9.30 ന് ദേവാലയങ്കണത്തിലെത്തുന്ന സഹായമെത്രാനെ ഇന്ത്യൻ സമൂഹം സ്വീകരിക്കും. തുടര്‍ന്ന് 9.45 ന് ആഘോഷമായ ദിവ്യബലിയും നടക്കും. 

 

തുടര്‍ന്ന് പാരിഷ് ഹാളില്‍ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍, കോഓര്‍ഡിനേഷന്‍ കമ്മറ്റി, ഇടവക കമ്മിറ്റി പ്രതിനിധികള്‍ എന്നിവരുമായി ബിഷപ്പ് കൂടിക്കാഴ്ച നടത്തും. ഏവരേയും പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ അറിയിച്ചു. കൊളോണ്‍ ബുഹ്ഹൈമിലെ സെന്‍റ് തെരേസിയാ ദേവാലയത്തിലാണ് പരിപാടികള്‍ നടക്കുന്നത്. വിലാസം: An St. Theresia 1, 51067 Koeln Buchheim. 

English Summary : Pastoral visit to the Indian community in Cologne on May 7

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com