ADVERTISEMENT

ലണ്ടൻ• നടൻ മോഹൻലാലിന്റെ അറുപത്തിമൂന്നാം ജന്മദിനം ആഘോഷിച്ച് യുകെയിലെ ആരാധകർ. ലണ്ടൻ ബ്രിക്‌സ്റ്റണിലെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ റസ്റ്ററന്റിൽ നടന്ന ആഘോഷ പരിപാടികളിൽ ലണ്ടൻ ലാലിറ്റിലെ എക്‌സിക്യൂട്ടീവ് ഷെഫ് ജോമോൻ കുര്യാക്കോസ് മുഖ്യാതിഥിയായി. 2022 ഒക്ടോബറിൽ മോഹൻലാൽ ലണ്ടൻ സന്ദർശിച്ചപ്പോൾ ഷെഫ് ജോമോൻ മോഹൻലാലിന് ഭക്ഷണം വിളമ്പിയിരുന്നു. ഭക്ഷണത്തിനും ജോമോന്റെ സേവനത്തിനും മോഹൻലാൽ അപ്പോൾ തന്നെ അഭിനന്ദനം അറിയിച്ചിരുന്നു.

mohanlal-1

1960 മേയ് 21 ന് പത്തനംതിട്ടയിലെ ഇലന്തൂരിലാണ് മോഹൻലാൽ ജനിച്ചത്. നാനൂറിലധികം സിനിമകളിൽ അഭിനയിച്ച മോഹൻലാൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലൻ വേഷത്തിൽ അഭിനയ ജീവിതം തുടങ്ങിയ മോഹൻലാൽ  ഇപ്പോൾ ബറോസ് എന്ന ചിത്രത്തിലൂടെ സംവിധായകനായും മാറി. രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ സൂപ്പർ താരപദവിയിലേക്ക് ഉയർന്നത്. 

mohanlal-3

ഹാസ്യവും ആക്‌ഷനും ക്യാരക്ടർ റോളുകളും നൃത്തവും എല്ലാം വഴങ്ങുന്ന സകലകലാ വല്ലഭനായി തിളങ്ങിയ മോഹൻലാൽ ഹിറ്റുകളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചുകൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരമായി മാറി. ബറോസ്, എംപുരാൻ, റാം, മലൈക്കോട്ടൈ വാലിബൻ, ഓളവും തീരവും, ജയിലർ തുടങ്ങി നിരവധി വലിയ സിനിമകളാണ് മോഹൻലാലിന്റേതായി പുറത്തിറങ്ങാൻ തയാറെടുക്കുന്നത്. 

മോഹൻലാൽ ഫാൻസ് യുകെ കോഓർഡിനേറ്റർമാരായ അനൂപ് ശശിധരൻ, അസ്ലം നാസർ, നിഖിൽ വിജയൻ, വിഷ്ണു പ്രതാപ്, രാഹുൽ ആർ. പിള്ള, വീണ പ്രതാപ്, ആൻ ഷാർലറ്റ് സനൽ എന്നിവരാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. 'മോഹൻലാൽ ഫാൻസ് യുകെ' വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ലണ്ടനിൽ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. നാനൂറോളം അംഗങ്ങളാണ് ഗ്രൂപ്പിൽ ഉള്ളത്. ലണ്ടൻ മലയാളം റേഡിയോയിലെ ഫൈസൽ നാലകത്ത്, എഴുത്തോലയുടെ സംവിധായകനും യുകെയിൽ അഭിഭാഷകനുമായ സുരേഷ് ഉണ്ണികൃഷ്ണൻ എന്നിവർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു.

മികച്ച കണ്ടന്റ് ക്രിയേറ്റർക്കുള്ള അവാർഡ് ആൻ ഷർലത്ത് സനലിനും മികച്ച സോഷ്യൽ മീഡിയ അഡ്മിനുള്ള  അവാർഡ് രാഹുൽ ആർ. പിള്ളയ്ക്കും മികച്ച പ്രോഗ്രാം കോഓർഡിനേറ്റർക്കുള്ള അവാർഡ് അസ്ലം നാസറിനും ആഘോഷ പരിപാടികളിൽ വച്ച് 'മോഹൻലാൽ ഫാൻസ് യുകെ' വിതരണം ചെയ്തു. തുടർന്നു വിവിധ സാംസ്‌കാരിക പരിപാടികൾ, രുചികരാമായ കേരളീയ ഭക്ഷണ വിതരണം എന്നിവ നടന്നു.

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com