ലണ്ടൻ ∙ ആഗോള കത്തോലിക്കാ സഭയിലെ പ്രശസ്തവും പ്രമുഖ മരിയന്‍ തീർഥാടന കേന്ദ്രവുമായ വാൽസിങാം കാത്തലിക് ബസിലിക്കയിൽ ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് തീർഥാടന തിരുന്നാള്‍ ജൂലൈ 15ന് ശനിയാഴ്ച നടത്തപ്പെടും. വാൽസിങാം തീർഥാടന തിരുന്നാളിന്റെ ഏഴാം വാർഷികത്തിന്റെ ഭാഗമായിട്ടുള്ള വിവിധ ശുശ്രുഷകളുടെ വിവരങ്ങളും സമയക്രമവും ഉൾപ്പെടുത്തി രൂപത സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചു. ബ്രിട്ടനിലെ എല്ലാ സിറോ മലബാര്‍ ഇടവകകളിലും അടുത്ത് അർപ്പിക്കുന്ന ദിവ്യബലിക്കൾക്ക് ശേഷം സർക്കുലർ വായിക്കുന്നതായിരിക്കും.
മരിയഭക്തരായ ആയിരങ്ങൾ പതിവായി പങ്കെടുക്കുന്ന തീർഥാടനം കോവിഡ് മഹാമാരിയിൽ തടസപ്പെട്ടെങ്കിലും, പുനഃരാരംഭിക്കപ്പെട്ട തീർഥാടനത്തിൽ വലിയ ആവേശത്തോടെയാണ് സിറോ മലബാര്‍ സഭ വിശ്വാസികള്‍ കാത്തിരിക്കുന്നത്.
