മികച്ച നാടകങ്ങളൊരുക്കി ബേസിങ്സ്റ്റോക്ക് മലയാളികൾ
Mail This Article
ലണ്ടൻ ∙ യുകെയിലെ ബേസിങ്സ്റ്റോക്ക് മലയാളി അസോസിയേഷന്റെ വേദിയിൽ രതീഷ് പുന്നേലിയുടെ കഥയെ ആസ്പദമാക്കി ജോജി തോട്ടത്തിൽ രചനയും സംവിധാനവും നിർവഹിച്ച 'മധുരസ്നേഹത്തിന്റെ പുതുജീവൻ' എന്ന നാടകം വേറിട്ട ദൃശ്യ-ശ്രാവ്യ അനുഭവം പകർന്നു.
ഒരു പുതിയ നാടക സമിതി ജന്മമെടുക്കാൻ മാത്രം ആവേശകരമായിരുന്നു ആ നാടകത്തിന്റെ വിജയം. ഏപ്രിൽ മാസത്തിൽ നടന്ന ഈസ്റ്റർ വിഷു ആഘോഷങ്ങളിൽ മൂന്നു നാടകങ്ങൾ ബേസിങ്സ്റ്റോക്കിന്റെ മണ്ണിൽ അരങ്ങേറി. ജോജി തോട്ടത്തിൽ രചനയും സംവിധാനവും നിർവഹിച്ച "പൊലിക" എന്ന നാടകം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി
ഷൈജു കെ. ജോസഫ് രചനയും സംവിധാനവും നിർവ്വഹിച്ച ബൈബിൾ അധിഷ്ഠിത നാടകം 'ഉത്ഥിതനിലേക്ക്' അഭിനയ മികവുകൊണ്ടും അവതരണ ശൈലികൊണ്ടും ശ്രദ്ധനേടി. ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവ്വഹിച്ച "വെളിച്ചം" എന്ന നാടകവും ഇതിന്റെ ഭാഗമായിരുന്നു.
ഇനിയുള്ള കാലം നാടകങ്ങളുടെ കാലമാണെന്നുള്ള സൂചനയിൽ വീണ്ടും മികച്ച നാടകങ്ങളുമായി വേദികൾ കയ്യടക്കാനൊരുങ്ങുകയാണ് അണിയറ പ്രവർത്തകർ. പുതുതലമുറയ്ക്ക് അപരിചിതമായിക്കൊണ്ടിരിക്കുന്ന നാടകം എന്ന കലാരൂപത്തെ വളർത്തുവാൻ ശ്രമിക്കുന്നവർക്ക് അഭിനന്ദനങ്ങൾ.
പ്രേക്ഷക പ്രശംസ നേടിയ നാടകം "പൊലിക"യുടെ യൂട്യൂബ് ലിങ്ക്: https://youtu.be/3fSdd9qvLD8